കല്ലടിക്കോട്: മലമ്പ്രദേശ മേഖലയായ മൂന്നേക്കറിനടുത്ത് മീന്‍വല്ലത്ത് ഒറ്റയാന്‍ വാഴകൃഷി നശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 11ഓടെ കാടിറങ്ങി വന്ന കാട്ടാനയാണ് പുല്ലാട്ട് സഞ്ജു, പുല്ലാട്ട് സലീന എന്നിവരുടെ മൂപ്പത്തെിയ വാഴകള്‍ ചവിട്ടി നശിപ്പിച്ചത്. വനംവകുപ്പ് കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം തടയാന്‍ സൗരോര്‍ജ പ്രതിരോധ വേലി നിര്‍മാണം ആരംഭിച്ചെങ്കിലും ഈ പ്രവര്‍ത്തി പൂര്‍ത്തിയാവാത്തിടത്തെ വേലിയുടെ കല്ലുകള്‍ തട്ടി മറിച്ചാണ് ഒറ്റയാന്‍ കാടിറങ്ങിയത്. രണ്ട് ദിവസമായി തുടിക്കോട്, മണലി എന്നീ സ്ഥലങ്ങളിലും സമീപ പ്രദേശങ്ങളിലും കാടിറങ്ങി ജനവാസ മേഖലക്കടുത്ത തോട്ടങ്ങളില്‍ ഒറ്റക്കും കൂട്ടായും കാട്ടാനകള്‍ സൈ്വര്യ വിഹാരം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.