കല്ലടിക്കോട്: നാട്ടിന്‍പുറങ്ങളിലും നഗര പ്രദേശങ്ങളിലും ഒരുപോലെ മാങ്ങ പാകമായതോടെ മാങ്ങ വിളവെടുപ്പ് കാലം വരവായി. നേരത്തെ പൂവിട്ട് കായ്ച്ച മാവുകളിലെ മാങ്ങയാണ് ഇപ്പോള്‍ പറിക്കാന്‍ പാകമായിട്ടുള്ളത്. കണ്ണിമാങ്ങകളാണ് ആദ്യം പറിച്ചെടുക്കാറുള്ളത്. പഴുത്ത് വില്‍ക്കാനാവുന്നത് പൂര്‍ണ വളര്‍ച്ചയത്തെിയതിന് ശേഷമേ പറിക്കൂ. സ്വകാര്യ കമ്പനികള്‍ക്ക് അച്ചാര്‍ നിര്‍മിക്കുന്നതിന് മൊത്ത വ്യാപാരികള്‍ മുഖേന ഗ്രാമീണ മേഖലയില്‍ നിന്ന് വന്‍ തോതില്‍ കണ്ണിമാങ്ങ ശേഖരിക്കാറുണ്ട്. മാവ് കായ്ച്ച് തുടങ്ങുമ്പോള്‍ തന്നെ മുന്‍കൂറായി കച്ചവടമുറപ്പിക്കുന്ന രീതി നാട്ടിന്‍പുറങ്ങളില്‍ വ്യാപകമാണ്. നവംബര്‍ അവസാന വാരത്തില്‍ തന്നെ മാവുകള്‍ പൂത്തു തുടങ്ങിയിരുന്നു. മഞ്ഞ് വീഴ്ചയും വേനല്‍ച്ചൂടും മാങ്ങ ഉല്‍പാദനത്തെ പ്രതികൂലമായി ബാധിച്ചു. പൊതു വിപണിയില്‍ മുന്തിയ ഇനം കണ്ണിമാങ്ങക്ക് കിലോഗ്രാമിന് 80 രൂപ വരെ വിലയുണ്ട്. പാകമായ മാങ്ങക്ക് 40 രൂപ മുതല്‍ 50 രൂപവരെയാണ് വില. വിളവെടുപ്പ് കാലമായതോടെ മാങ്ങ കച്ചവട രംഗവും സജീവമായി. വിദൂര ദിക്കുകളിലേക്ക് ഉള്‍നാടുകളില്‍ നിന്ന് മാങ്ങ കയറ്റുമതിയും വര്‍ധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.