പട്ടാമ്പി: പട്ടാമ്പി എം.ഇ.എസ് വനിതാ കോളജ് അടുത്ത അധ്യയന വര്‍ഷം പുതിയ പേരില്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. കോളജിനെ ജനറല്‍ കോളജാക്കി മാറ്റാന്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് അംഗീകാരം ലഭിച്ചതായി മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍കരീം ഹാജി, സെക്രട്ടറി ഹംസ, എം.ഇ.എസ് സംസ്ഥാന വൈസ് വൈസ് പ്രസിഡന്‍റ് ഡോ. കെ.പി. അബൂബക്കര്‍, പ്രിന്‍സിപ്പല്‍ ഗീത അച്യുതന്‍, എം.എ.എസ് സ്കൂള്‍ സെക്രട്ടറി കെ.എസ്.ബി.എ. തങ്ങള്‍ എന്നിവര്‍ അറിയിച്ചു. 2005ല്‍ തുടങ്ങിയ വനിതാ കോളജിന് 2012ല്‍ സ്വയം ഭരണാംഗീകാരം ലഭിച്ചു. പട്ടാമ്പിപെരിന്തല്‍മണ്ണ റൂട്ടില്‍ ആമയൂര്‍ പമ്പിനടുത്ത് വാങ്ങിയ സ്ഥലത്ത് പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കി വരികയാണ്. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ആയി ഇവിടേക്ക് മാറുന്നതോടൊപ്പം ഭാവിയില്‍ സയന്‍സ് കോഴ്സുകള്‍ തുടങ്ങാനുള്ള അനുമതിയും എം.ഇ.എസിന് ലഭിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. പ്ളസ് ടു, ബി.എ ഫങ്ഷനല്‍ ഇംഗ്ളീഷ്, ബി.കോം, ബി.ബി.എ കോഴ്സുകളിലായി ആയിരത്തോളം കുട്ടികള്‍ ഇപ്പോള്‍ കോളജിലുണ്ട്. ആണ്‍കുട്ടികള്‍ക്ക് കൂടി പ്രവേശം നല്‍കി സയന്‍സ്, മാത്സ് ഡിഗ്രി കോഴ്സുകള്‍ തുടങ്ങുന്നതോടെ പ്രദേശത്തെ മുഖ്യ കലാലയമായി കോളജിന് ഉയരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.