മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ കുളപ്പാടം ഒഴുകുപാറയിലും താഴെ അരിയൂര്‍ തോട്ടിലും വ്യത്യസ്ത സമയങ്ങളില്‍ പുലിയെയും രണ്ട് കുട്ടികളെയും കണ്ടതായി നാട്ടുകാര്‍. ഒഴുകുപാറയില്‍ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ കര്‍ഷകനാണ് പുലിയെയും കുട്ടികളെയും കണ്ടത്. തോട്ടില്‍ പുലിയും കുട്ടികളും വെള്ളം കുടിക്കുന്നതായി അതിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാര്‍ഥികളും കണ്ടു. കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി പ്രദേശത്ത വിവിധ ഭാഗങ്ങളില്‍ പുലിയെയും കുട്ടികളെയും നാട്ടുകാര്‍ കണ്ടിരുന്നു. വന്യമൃഗങ്ങള്‍ ഇടക്കിടെ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് ഏറെ അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. കോട്ടോപ്പാടം കണ്ടമംഗലത്ത് ഒരാഴ്ച മുമ്പ് പുലിയെ കണ്ടിരുന്നു. പാത്രക്കടവ്, തെങ്കര, എടത്തനാട്ടുകര തടിയംപറമ്പ് ഭാഗങ്ങളിലം പുലിയെ കണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.