കൊല്ലങ്കോട്: യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തന്‍പാടം വേലായുധന്‍ മകന്‍ സുരേന്ദ്രനാണ് (22) അറസ്റ്റിലായത്. കഴിഞ്ഞാഴ്ചയാണ് പുത്തന്‍പാടം ആറുച്ചാമിയുടെ മകന്‍ ഷിബു (26) വാഴപ്പുഴക്കടുത്തുള്ള പാലയങ്കോട്ടെ മാവിന്‍തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തുതിനിടെ ദേഹത്ത് പൊള്ളലേറ്റ പാടുള്ളതായി ശ്രദ്ധയില്‍പ്പെട്ടു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഷോക്കേറ്റാണ് മരണമുണ്ടായതെന്ന് കണ്ടത്തെി. കാട്ടുപന്നിയെ പിടികൂടാന്‍ വൈദ്യുതി ലൈനില്‍നിന്ന് വൈദ്യുതി കടത്തിവിട്ട കെണിയില്‍നിന്നാണ് ഷിബുവിന് ഷോക്കേറ്റത്. ഫെബ്രുവരി 28ന് രാത്രിയാണ് പാലയങ്കോട്ടെ മാവില്‍ തോട്ടത്തില്‍ ഏഴംഗ സംഘം ഇരുമ്പ് കെണി സ്ഥാപിക്കാനത്തെിയത്. 29ന് പുലര്‍ച്ചെ 5.30ന് സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള സംഘം കെണിയില്‍ വന്യമൃഗങ്ങള്‍ കുടുങ്ങിയിട്ടുണ്ടോ എന്നറിയാന്‍ എത്തിയപ്പോഴാണ് ഷിബു മരിച്ചുകിടക്കുന്നതായി കണ്ടത്. മൃതദേഹം സുരേന്ദ്രനും കൂട്ടുകാരും പൊക്കിയെടുത്ത് തൊട്ടടുത്തുള്ള വാസുവിന്‍െറ തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. വാസുവിന്‍െറ തോട്ടത്തില്‍ എത്തിയവരാണ് മൃതദേഹം കണ്ടത്. സുരേന്ദ്രന്‍െറ കൂടെയുണ്ടായിരുന്ന സംഘത്തില്‍ 15 വയസ്സിന് മുകളിലുള്ള കുട്ടികളും ഉള്ളതായി എസ്.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.