കൊല്ലങ്കോട്: കൊല്ലങ്കോട് ചിക്കണാമ്പാറയിലെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ പിടിയില്‍. വ്യാപാരി കറുപ്പസ്വാമിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് 12 പവന്‍ സ്വര്‍ണം കൈക്കലാക്കിയ കേസില്‍ കൊല്ലങ്കോട് വട്ടേക്കാട് വടക്കേമുറി ചാമപ്പറമ്പില്‍ പ്രമോദ് (31), വാളയാര്‍ മംഗലംചള്ള കോളനി രാജേഷ് (27) എന്നിവരെയാണ് ആലത്തൂര്‍ ഡിവൈ.എസ്.പി രാമചന്ദ്രന്‍, ആലത്തൂര്‍ സി.ഐ ആര്‍. റാഫി എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. സംഘത്തിലെ മറ്റ് അഞ്ചുപേര്‍ക്കെതിരെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കറുപ്പസ്വാമിയുടെ ഗാര്‍മെന്‍റ്സും തട്ടിക്കൊണ്ടുപോകലിന്‍െറ മുഖ്യസൂത്രധാരനായ പ്രമോദിന്‍െറ ബൈക്ക് വര്‍ക്ഷോപ്പും തമ്മില്‍ 150 മീറ്റര്‍ മാത്രമാണ് അകലം. കൊടുവായൂരിലെ മൊത്ത വില്‍പനകേന്ദ്രത്തില്‍നിന്ന് തുണിവാങ്ങാന്‍ ബൈക്കില്‍ പോകുമ്പോഴാണ് കറുപ്പസ്വാമിയെ ഫെബ്രുവരി 14ന് രാവിലെ എട്ടരക്ക് പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. വാടകക്കെടുത്ത ഓമ്നി വാനില്‍ വടവന്നൂര്‍ ഗായത്രി റൈസ്മില്ലിനടുത്ത് ബലംപ്രയോഗിച്ച് വാനില്‍ കയറ്റി രണ്ടാം പ്രതി രാജേഷിന്‍െറ വീട്ടിലത്തെിച്ചു. ഇതിനിടെ 30 ലക്ഷം രൂപ അവശ്യപ്പെട്ട് ഏഴംഗസംഘം വിറകുകൊള്ളികൊണ്ട് മാരകമായി മര്‍ദിച്ചു. അടുത്ത ദിവസം കറുപ്പസ്വാമിയുടെ മൊബൈലില്‍നിന്ന് വീട്ടിലേക്കു വിളിച്ച് കച്ചവടചരക്ക് എടുക്കാന്‍ പണം ആവശ്യമായതിനാല്‍ സ്വര്‍ണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. ഭാര്യയുടെ അമ്മ കലാവതി തമിഴ്നാട്ടിലെ വഴന്തായ്മരത്തിനടുത്ത് ബൈക്കിലത്തെിയ യുവാവിന് സ്വര്‍ണം കൈമാറി. ഇതേ സമയത്ത് കറുപ്പസ്വാമിയുടെ പക്കലുണ്ടായ 8000 രൂപയും മൊബൈല്‍ഫോണും സംഘം തട്ടിയെടുത്തു. തുടര്‍ന്ന് രാത്രിതന്നെ കറുപ്പസ്വാമിയെ തിരിച്ചുകൊണ്ടുവിട്ടു. സ്വര്‍ണം വിറ്റുകിട്ടിയ 2.10 ലക്ഷം രൂപ ഏഴുപേരും വീതിച്ചെടുത്തു. പൊലീസില്‍ പരാതി നല്‍കിയാല്‍ കുടുംബാംഗങ്ങളെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് സുഹൃത്തുക്കളുടെ പ്രേരണമൂലമാണ് ഫെബ്രുവരി 28ന് കൊല്ലങ്കോട് പൊലീസില്‍ പരാതി നല്‍കിയത്. 2014 നവംബറില്‍ പ്രമോദും സംഘവും കൊല്ലങ്കോട്ട് പൊള്ളാച്ചി പഴണിമല വെങ്കിടേശ്വര കോളനിയില്‍ മഹേശ്വരനെ (46) തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ തട്ടിയിരുന്നു. ആലത്തൂര്‍ ഫ്ളയിങ് സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ജലീല്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി.വി. ജേക്കബ്, വി. ജയകുമാര്‍, ടി.ആര്‍. സുനില്‍കുമാര്‍, എം.വി. അനൂപ്, കൊല്ലങ്കോട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍മാരായ കൃഷ്ണദാസ്, രാജേഷ്, രജീദ് എന്നിവരടങ്ങുന്നതായിരുന്നു അന്വേഷണ സംഘം. പ്രതികളെ ചിറ്റൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.