പട്ടാമ്പി എം.ഇ.എസ് സ്കൂള്‍ രാജ്യത്തെ ആദ്യ പാഠപുസ്തകരഹിത സ്കൂള്‍

പട്ടാമ്പി: പട്ടാമ്പി എം.ഇ.എസ് ഇന്‍റര്‍നാഷനല്‍ സ്കൂള്‍ രാജ്യത്തെ ആദ്യ പാഠപുസ്തകരഹിത സ്കൂളായി. പാഠഭാഗങ്ങളും പഠനപ്രവര്‍ത്തനങ്ങളും പൂര്‍ണമായും ടാബ് അധിഷ്ഠിതമാക്കുന്നതാണ് പദ്ധതി. ദില്ലിയിലെ എക്സ്ട്രാ മാര്‍ക്ക് കമ്പനിയുടെ സഹകരണത്തോടെയാണ് നാലാം ക്ളാസ് മുതല്‍ പ്ളസ് ടു വരെയുള്ള പാഠപുസ്തകങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി ലൈവ് എംബഡഡ് എജുക്കേഷനല്‍ ടാബ്ലറ്റ് സമ്പ്രദായം നടപ്പാക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പദ്ധതി ഉദ്ഘാടനം ചെയ്തു. ദീര്‍ഘവീക്ഷണമുള്ള നേതൃത്വമാണ് എം.ഇ.എസിന്‍േറതെന്നും വ്യക്തമായ കാഴ്ചപ്പാടും അതനുസരിച്ചുള്ള പ്രവര്‍ത്തന പരിപാടികളും ആവിഷ്കരിച്ചു നടപ്പാക്കാന്‍ എം.ഇ.എസിന് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.പി. മുഹമ്മദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. വി.ടി. ബല്‍റാം എം.എല്‍.എ, ഡി.സി.സി പ്രസിഡന്‍റ് സി.വി. ബാലചന്ദ്രന്‍, എം.ഇ.എസ് മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് ടി.പി.എം. ഇബ്രാഹിം ഖാന്‍, അബ്ദുല്‍ ഹമീദ്, സ്കൂള്‍ എജുക്കേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ ഹമീദ്, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കമ്മുക്കുട്ടി എടത്തോള്‍, എം.ഇ.എസ് ജില്ലാ പ്രസിഡന്‍റ് അബ്ദുല്‍കരീം ഹാജി, എക്സ്ട്രാ മാര്‍ക്ക് പ്രതിനിധി പുനീത് ചോപ്ര, സ്കൂള്‍ ചെയര്‍മാന്‍ ഡോ. കെ.പി. അബൂബക്കര്‍, സെക്രട്ടറി കെ.എസ്.ബി.എ. തങ്ങള്‍, പ്രിന്‍സിപ്പല്‍ ആശാ ബൈജു തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.