മണ്ണാര്‍ക്കാട്: എട്ടുദിവസം മാത്രം പ്രായമായ കന്നുകുട്ടിക്ക് മണ്ണാര്‍ക്കാട് വെറ്ററിനറി പോളി ക്ളിനിക്കില്‍ വിജയകരമായ ശസ്ത്രക്രിയ നടത്തി. കടമ്പഴിപ്പുറം സ്വദേശി ആനാര്‍കോട്ടില്‍ വീട്ടില്‍ ഉഷയുടെ വീട്ടില്‍ ജനിച്ച പശുക്കുട്ടിക്കാണ് ഒരുമണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയ നടത്തിയത്. പെര്‍സിസ്റ്റന്‍റ് യുറാക്കസ് വിത്ത് എജെനെസിസ് ഓഫ് യൂറെത്ര എന്ന ജന്മവൈകല്യം കാരണം മൂത്രം വരാത്ത അവസ്ഥയായിരുന്നു പശുക്കിടാവിന്. കടമ്പഴിപ്പുറം വെറ്ററിനറി ഡിസ്പെന്‍സറിയില്‍ നിന്ന് മണ്ണാര്‍ക്കാട് വെറ്ററിനറി പോളി ക്ളിനിക്കിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. വെറ്ററിനറി പോളിക്ളിനിക്കിലെ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ഷാജി പണിക്കശ്ശേരി, ഡോ. സെയ്ത് അബൂബക്കര്‍ സിദ്ദീഖ്, കുമരംപുത്തൂര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ബിനിജോയ് എന്നിവരാണ് ട്യൂബ് സിസ്റ്റോട്ടമി ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.