ഷൊര്‍ണൂരില്‍ കുടിവെള്ള വിതരണത്തില്‍ നിയന്ത്രണം

ഷൊര്‍ണൂര്‍: നഗരസഭാ പ്രദേശത്തെ ജനജീവിതം ആശങ്കയിലാഴ്ത്തി കുടിവെള്ള വിതരണത്തില്‍ ജല അതോറിറ്റി നിയന്ത്രണമേര്‍പ്പെടുത്തി. ജല അതോറിറ്റിയുടെ പ്രധാന ജലസ്രോതസ്സായ ഭാരതപ്പുഴയില്‍ ജലലഭ്യത കുറഞ്ഞതിനാല്‍ മൂന്ന് ദിവസത്തിലൊരിക്കല്‍ മാത്രമേ ജലവിതരണമുണ്ടാവൂവെന്ന് അസി. എന്‍ജിനീയര്‍ അറിയിച്ചു. നിയന്ത്രണം തിങ്കളാഴ്ച മുതല്‍ നിലവില്‍വന്നു. കുളപ്പുള്ളി മേഖലയിലെ പാലക്കാട് റോഡ് ഭാഗത്ത് ആദ്യ ദിവസവും പട്ടാമ്പി റോഡ് ഭാഗത്ത് രണ്ടാം ദിവസവും ഷൊര്‍ണൂര്‍ മേഖലയില്‍ മൂന്നാം ദിവസവുമായിരിക്കും ജലവിതരണം. വേനല്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ ജലവിതരണം ഇടക്കിടെ തടസ്സപ്പെട്ടിരുന്ന ഷൊര്‍ണൂരില്‍ പുതിയ നിയന്ത്രണം ജനങ്ങളെ കൂടുതല്‍ ബാധിക്കും. കിണറുകളില്ലാത്തവരും ടൗണിന്‍െറ ഹൃദയഭാഗത്ത് താമസിക്കുന്നവരുമാണ് ഏറെ പ്രയാസപ്പെടുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.