പട്ടാമ്പി: അന്താരാഷ്ട്ര യോഗദിനം വിവിധ സംഘടനകളും സ്ഥാപനങ്ങളും ആചരിച്ചു. എറണാകുളം യോഗ ദീപ്ത, പട്ടാമ്പി ഐ.ഡി.കെ മാര്‍ഷ്യല്‍ അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പട്ടാമ്പിയില്‍ നടന്ന ദിനാചരണം മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി. രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. 95 വയസ്സിലും യോഗ പരിശീലിക്കുന്ന കിഴായൂര്‍ നാരായണന്‍ നായരെ ആദരിച്ചു. സമൂഹ യോഗ പ്രകടനവും യോഗ പരിശീലിക്കുന്നവരുടെ അനുഭവവിവരണവും നടന്നു. യോഗാചാര്യന്‍ എം. മാധവന്‍ മുഖ്യ പ്രഭാഷണം നടത്തി. രാമചന്ദ്രന്‍, ഹാജി ജമാല്‍ കോട്ടോല്‍, കെ.എം. ഹരിദാസ്, ആരിഫ്, നാരായണന്‍ നായര്‍, സരസ്വതി അമ്മ, ജയ തങ്കമോഹനന്‍, സുഭകന്‍, വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. പട്ടാമ്പി ഗവ. സംസ്കൃത കോളജില്‍ എന്‍.സി.സി യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന യോഗദിനാചരണം പ്രിന്‍സിപ്പല്‍ പ്രഫ. പി.എന്‍. അനിത കുമാരി ഉദ്ഘാടനം ചെയ്തു. എന്‍.സി.സി ഓഫിസര്‍ ഡോ. പി. അബ്ദു അധ്യക്ഷത വഹിച്ചു. ഫിസിക്കല്‍ എജ്യുക്കേഷന്‍ മേധാവി ദിലീപ്, അജു, കെ. മുഹമ്മദ് ശരീഫ്, അണ്ടര്‍ ഓഫിസര്‍മാരായ ഷിജില, പ്രവീണ്‍, പ്രജിത്ത്, ബിജേഷ് എന്നിവര്‍ നേതൃത്വം നല്‍കി. യോഗ പ്രദര്‍ശനവും പരിശീലനവും നടന്നു. കൊപ്പം ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ യോഗ ദിനം ആചരിച്ചു. യോഗ പ്രദര്‍ശനവും ചര്‍ച്ചയും നടന്നു. ഷൊര്‍ണൂര്‍ അല്‍ അമീന്‍ എന്‍ജിനീയറിങ് കോളജില്‍ പ്രിന്‍സിപ്പല്‍ ഡോ. കെ. ഗീത ഉദ്ഘാടനം ചെയ്തു. എന്‍.സി.സി ആക്ടിവിറ്റി കോഓഡിനേറ്റര്‍ നാജി മഹ്മൂദ് സംസാരിച്ചു. ആതിരയുടെ നേതൃത്വത്തില്‍ യോഗാവതരണ ക്ളാസ് നടന്നു. പ്രോഗ്രാം ഓഫിസര്‍ കെ. അശോക് സ്വാഗതവും വളണ്ടിയര്‍ സെക്രട്ടറി ജസീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.