ഗോത്ര സാരഥി പദ്ധതി മുട്ടിലിഴയുന്നു

അഗളി: അട്ടപ്പാടിയിലെ വിവിധ സ്കൂളുകളിലേക്ക് വിദൂര ദിക്കുകളില്‍ നിന്നത്തെുന്ന വിദ്യാര്‍ഥികളുടെ യാത്ര സൗകര്യത്തിന് വേണ്ടി തുടങ്ങിയ ഗോത്ര സാരഥി പദ്ധതി ഇഴയുന്നു. ആസൂത്രണത്തിലെ പോരായ്മ മൂലം കഴിഞ്ഞ അധ്യയനവര്‍ഷം പദ്ധതിയില്‍ 28 ലക്ഷത്തിന്‍െറ അധിക ബാധ്യതയുണ്ടായി. ഈ അധ്യയനവര്‍ഷം പദ്ധതിയിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കാന്‍ ഐ.ടി.ഡി.പി പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വാര്‍ഡ് മെംബര്‍മാര്‍ നിര്‍ദേശിക്കുന്ന കുട്ടികളെ മാത്രമാണ് ഇത്തവണ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയുള്ളൂവെന്നതിനാല്‍ രാഷ്ട്രീയ സ്വാധീനം കടന്നുകൂടാനിടയുണ്ടെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. കഴിഞ്ഞ വര്‍ഷം വിവിധ സ്കൂളുകളിലേക്ക് കുട്ടികളെ കൊണ്ടുവന്ന വാഹനങ്ങള്‍ക്ക് നല്‍കാനുള്ള വാടക കൊടുക്കാത്തതിനാല്‍ അവ ഇത്തവണ ഓടുന്നില്ല. സബ് കലക്ടര്‍ കഴിഞ്ഞ ദിവസം അട്ടപ്പാടിയില്‍ നടത്തിയ അവലോകന യോഗത്തില്‍ പദ്ധതി എത്രയും വേഗത്തില്‍ പുനരരംഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഐ.ടി.ഡി.പിയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ അധ്യയനവര്‍ഷം പല സ്കൂളുകള്‍ക്കും ചെലവായ പണം കൊടുക്കാനുള്ളതിനാല്‍ പദ്ധതി പുനരാരംഭിക്കാന്‍ ഐ.ടി.ഡി.പി മടിക്കുകയാണ്. ഇക്കാര്യങ്ങള്‍ കാണിച്ച് രക്ഷിതാക്കള്‍ ബാലാവകാശ കമീഷന് പരാതി നല്‍കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.