നെന്മാറ: വക്കാവില്‍ സി.പി.എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കണ്ണിനും തലക്കും സാരമായ പരിക്കുകളോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ബാബുവിനെ (41) തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡന്‍റ് അംബുജാക്ഷന്‍ (40), മഞ്ജുഷ (25) എന്നിവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കല്ളേറില്‍ പരിക്കേറ്റ പരിസരവാസികളായ മായാവതി (58), ജമീല (60) എന്നിവരെ നെന്മാറ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 11.30ഓടെയാണ് സംഘര്‍ഷമുണ്ടായത്. ജീപ്പിലത്തെിയ ഒരു സംഘമാളുകള്‍ മാരകായുധങ്ങളുമായി ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം പ്രദേശത്ത് സി.പി.എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. നേതാക്കള്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കാന്‍ പലതവണ ശ്രമം നടന്നിരുന്നു. നേരത്തേയുണ്ടായ സംഘര്‍ഷത്തിന്‍െറ തുടര്‍ച്ചയായാണ് ഞായറാഴ്ച ആക്രമണം അരങ്ങേറിയത്. നെന്മാറ പൊലീസ് ഉടന്‍ സ്ഥലത്തത്തെി. നെന്മാറ ഗ്രാമപഞ്ചായത്തില്‍ തിങ്കളാഴ്ച രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ കോണ്‍ഗ്രസ് നെന്മാറ മണ്ഡലം കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് വക്കാവ് സ്വദേശികളായ ശബരി, ശരത്, രതീഷ്, ധനേഷ്, രാധാകൃഷ്ണന്‍, പ്രതീഷ്, പ്രദീപ്, മനോജ് എന്നിവര്‍ക്കെതിരെ നെന്മാറ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.