വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാതയുടെ ഭാഗമായി കുതിരാനില്‍ നിര്‍മിക്കുന്ന തുരങ്കത്തിന്‍െറ പ്രവൃത്തി മന്ദഗതിയില്‍. കാലവര്‍ഷം മൂലമാണ് പ്രവൃത്തി വേഗം കുറച്ചത്. പൂര്‍ണമായ സുരക്ഷാ സന്നാഹത്തോടെയാണ് പ്രവൃത്തി നടക്കുന്നത്. എന്നാല്‍, പ്രവൃത്തി നിര്‍ത്തിവെച്ചിട്ടില്ളെന്ന് കരാര്‍ കമ്പനി അറിയിച്ചു. കുതിരാനിലെ തുരങ്കത്തിന്‍െറ പണിയില്‍ ആശങ്കക്ക് അടിസ്ഥാനമില്ളെന്ന് അവര്‍ പറഞ്ഞു. വടക്കഞ്ചേരി മുതല്‍ മണ്ണുത്തിവരെയുള്ള പാതയില്‍ വെള്ളം ഒഴിഞ്ഞുപോകാനുള്ള സൗകര്യം കുറവായതും കമ്പനി കണക്കിലെടുത്തിട്ടുണ്ട്. കരാര്‍ കമ്പനിയും ദേശീയപാത അതോറിറ്റിയുമായുള്ള കരാറില്‍ റോഡിലൂടെ വരുന്ന വെള്ളത്തെക്കുറിച്ച് മാത്രമേ പറഞ്ഞിട്ടുള്ളൂ. പാറ പൊട്ടിക്കല്‍ നടക്കുന്ന മലയില്‍ നിന്ന് കനത്ത മഴ മൂലം ഉറവുകളിലൂടെ വരുന്ന വെള്ളം പണിക്ക് തടസ്സമാണ്. ഇത് മുന്നില്‍ കണ്ടുള്ള കോണ്‍ക്രീറ്റ് പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. സര്‍വിസ് റോഡിന്‍െറ കാര്യത്തില്‍ എന്തെങ്കിലും മാറ്റം വരണമെങ്കില്‍ ദേശീയപാത അതോറിറ്റിക്ക് മാത്രമേ കഴിയൂ. മേയ് 13ന് ആണ് തുരങ്കത്തിന്‍െറ പണി ആരംഭിച്ചത്. പത്ത് മീറ്റര്‍ ഉയരത്തിലും 14 മീറ്റര്‍ വീതിയിലുമാണ് ആറുവരി പാതക്ക് ഇരട്ട തുരങ്കം നിര്‍മിക്കുന്നത്. ഇരുമ്പ് പാലം മുതല്‍ വഴുക്കുമ്പാറ വരെ ഇതിന് 915 മീറ്റര്‍ ദൂരം വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.