അഗളി: കാലവര്‍ഷം അട്ടപ്പാടിയില്‍ കനത്തു. ചൊവ്വാഴ്ച ആരംഭിച്ച മഴ പടിഞ്ഞാറന്‍ മേഖലകളില്‍ കനത്ത രീതിയില്‍ പെയ്തു. കഴിഞ്ഞ ദിവസമാണ് കിഴക്കന്‍ അട്ടപ്പാടിയില്‍ മഴ തുടങ്ങിയത്. ഇടവേള ഇല്ലാതെ പെയ്ത മഴയില്‍ ചെറിയ തോതില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു. ബുധനാഴ്ച വൈകീട്ട് മൂന്നോടെ കല്‍ക്കണ്ടിയിലെ പ്രധാന റോഡരികില്‍നിന്ന് മുളങ്കൂട്ടം കടപുഴകി റോഡില്‍ വീണതിനാല്‍ ഗതാഗത തടസ്സം നേരിട്ടു. മണ്ണാര്‍ക്കാടുനിന്ന് അഗ്നിശമന സേന എത്തിയാണ് മുളങ്കൂട്ടം വെട്ടിമാറ്റിയത്. രാത്രിയോടെ ഗതാഗതം പുന$സ്ഥാപിച്ചു. മഴ കൂടിയതിനാല്‍ പെട്ടിക്കല്‍, ചിറ്റൂര്‍ ഭാഗങ്ങളിലേക്കുള്ള റോഡുകള്‍ വെള്ളത്തിനടിയിലായി. കഴിഞ്ഞ വര്‍ഷത്തെ കാലവര്‍ഷത്തില്‍ ചിറ്റൂര്‍ പ്രദേശത്ത് നടന്ന ഉരുള്‍പൊട്ടലില്‍ കോടികളുടെ നാശനഷ്ടം ഉണ്ടായതായിരുന്നു. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ടീം ചിറ്റൂര്‍ പ്രദേശത്ത് നടത്തിയ സര്‍വേയില്‍ ഇനിയും ഉരുള്‍പൊട്ടുന്നതിനുള്ള സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. ഉരുള്‍പൊട്ടലുണ്ടാകുമെന്ന ഭയപ്പാടിലാണ് ചിറ്റൂര്‍, ചുണ്ടകുളം പ്രദേശവാസികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.