ഒറ്റപ്പാലം: പണി തീരാത്ത ഒറ്റപ്പാലം നഗരസഭ ബസ്സ്റ്റാന്‍ഡ് പതിറ്റാണ്ടിനിപ്പുറവും യാഥാര്‍ഥ്യമായില്ല. പുതിയ ഭരണസമിതി അധികാരമേറ്റെടുത്ത വേളയില്‍ മേയ് 31നകം നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കുമെന്ന പ്രഖ്യാപനവും പാഴായി. പദ്ധതിയുടെ നിര്‍മാണാവശ്യത്തിന് കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്‍റ് കോര്‍പറേഷനില്‍ നിന്നെടുത്ത കടത്തിന്‍െറ തിരിച്ചടവിന് തുക കണ്ടത്തൊനാവാതെ നഗരസഭ വട്ടം കറങ്ങുന്നു. പ്രതിമാസം 12 ലക്ഷത്തിലേറെ രൂപ പലിശ ഇനത്തില്‍ മാത്രം നഗരസഭ ബാധ്യതപ്പെടുന്നതായാണ് വിവരം. 2006ല്‍ നിര്‍മാണം തുടങ്ങിയതിന്‍െറ തൊട്ടടുത്ത ദിവസം പണി നിര്‍ത്തിവെച്ചു. നഗരസഭയും കരാറുകാരനും തമ്മിലുള്ള തര്‍ക്കമായിരുന്നു കാരണം. അടിത്തറ ബലപ്പെടുത്താനുള്ള കുഴികളെടുക്കുന്നതിന് മോട്ടോര്‍ സംവിധാനം വേണമെന്ന് കരാറുകാരനും കരാറില്‍ കൈകൊണ്ട് പ്രവര്‍ത്തിക്കുന്ന മെഷീനാണെന്ന് നഗരസഭയും വാദിച്ചതാണ് തര്‍ക്കത്തിലത്തെിച്ചത്. തുടര്‍ന്ന് പലവട്ടം മുടങ്ങിയും മുടന്തിയും നടന്ന നിര്‍മാണ പ്രവൃത്തികള്‍ കോടതി വ്യവഹാരങ്ങളിലകപ്പെട്ടും റീ ടെന്‍ഡര്‍ നടത്തിയും ലക്ഷ്യത്തിലത്തെിയില്ല. ഇതിനിടെയാണ് ബസ്സ്റ്റാന്‍ഡിന്‍െറ പൂര്‍ത്തീകരണത്തിന് അവശ്യം വേണ്ടതുമായ പ്രവൃത്തികള്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നില്ളെന്ന കണ്ടത്തെല്‍. രൂപരേഖയില്ലാത്ത ജോലികള്‍ ചെയ്ത കരാറുകാരന്‍െറ ബില്‍ തുക തടയപ്പെട്ടതും കരാറുകാരന്‍ സെക്രട്ടറിയെ കൈയേറ്റം ചെയ്തെന്ന കേസും കോടതി കയറി. നേരത്തേ എടുത്ത വായ്പക്ക് പുറമെ കോര്‍പറേഷനില്‍നിന്നും അഞ്ചുകോടി കൂടി എടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, നിര്‍മാണം എന്ന് പൂര്‍ത്തിയാക്കുമെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി അധികൃതര്‍ക്കുമില്ല. സ്റ്റാന്‍ഡിന്‍െറ വീര്‍പ്പുമുട്ടല്‍ പരിഹരിക്കാന്‍ നഗരസഭ വിലക്കെടുത്ത സ്ഥലത്താണ് സ്റ്റാന്‍ഡ് വിപുലീകരണം നടക്കുന്നത്. പെരുകിയ ബസുകള്‍ക്ക് ആളെ കയറ്റിയും ഇറക്കിയും പോകാന്‍ പോലും തിക്കും തിരക്കും മൂലം സൗകര്യങ്ങളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.