ശ്രീകൃഷ്ണപുരം: കരിമ്പുഴ പഞ്ചായത്തിന്‍െറ പടിഞ്ഞാറന്‍ മേഖലയായ ആറ്റാശ്ശേരി പ്രദേശത്ത് യു.പി സ്കൂള്‍ വേണമെന്ന ആവശ്യം ശക്തമാകുന്നു. മേഖലയിലെ ഗ്രാമീണ പ്രദേശമായ കരിപ്പമണ്ണ, പനാംകുന്ന്, ചാഴിയോട്, ചേലാംകുര്‍ശ്ശി, കുന്നക്കാട്, കരിമ്പന വരമ്പ്, മണ്ടങ്ങ എന്നീ പ്രദേശങ്ങളിലെ വിദ്യാര്‍ഥികളാണ് എല്‍.പി സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഉപരിപഠനത്തിനായി പ്രയാസമനുഭവിക്കുന്നത്. ഈ പ്രദേശത്ത് രണ്ട് എല്‍.പി സ്കൂളുകള്‍ ഉണ്ടെങ്കിലും ഉപരിപഠനത്തിനായി 10 കിലോമീറ്ററോളം അകലെയുള്ള യു.പി സ്കൂളിലേക്കാണ് ഇവര്‍ പോകുന്നത്. ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത ഇവരുടെ പഠനനിലവാരത്തെ കാര്യമായി ബാധിക്കുന്നുണ്ട്. രാവിലെ ഏഴ് മണിക്ക് സ്കൂളിലേക്ക് പുറപ്പെടുന്ന കുട്ടികള്‍ തിരിച്ചത്തെുന്നത് വൈകുന്നേരം ആറു മണിയോടെയാണ്. പരീക്ഷാ സമയങ്ങളില്‍ സ്കൂളുകളില്‍ നിന്ന് വാഹന സൗകര്യവും ലഭിക്കാറില്ലത്രെ. ഈ സമയത്ത് രക്ഷിതാക്കളാണ് കുട്ടികളെ സ്കൂളിലത്തെിക്കുന്നത്. പ്രതിസന്ധിക്ക് പരിഹാരമായി ബന്ധപ്പെട്ടവര്‍ ഇടപെട്ട് എത്രയും വേഗം ഒരു യു.പി സ്കൂള്‍ ഈ ഭാഗത്തേക്ക് അനുവദിക്കണമെന്ന് ആറ്റശ്ശേരി ജനകീയ സമിതി പ്രസിഡന്‍റ് പി.പി. അബ്ബാസ്, സെക്രട്ടറി കോരത്ത് സെയ്തലവി, ട്രഷറര്‍ പി.പി. ശിഹാബ്, വാര്‍ഡ് അംഗം കെ.പി. രാധാകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.