അഗളി: കിഴക്കന്‍ അട്ടപ്പാടിയിലെ കൃഷിഭൂമികളില്‍ കാട്ടാനക്കൂട്ടങ്ങള്‍ വിളകള്‍ നശിപ്പിക്കുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം കാട്ടാനയുടെ ചവിട്ടേറ്റ് അട്ടപ്പാടിയില്‍ വയോധികന്‍ മരിച്ചിരുന്നു. കാട്ടാനയെ തുരത്തുന്നതിനായി നിയമിച്ച സ്ക്വാഡുകള്‍ ആറ് സര്‍ക്കാര്‍ ജീവക്കാരും രണ്ട് ദിവസവേതനക്കാരെയും വച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആനയെ തുരത്താനുള്ള ഒരു തരത്തിലുള്ള സജീകരണങ്ങളും ഇതുവരെ ഈ സ്ക്വാഡിന് നല്‍കിയിട്ടില്ല. ഇത്രയും നാള്‍ രാത്രിസമയങ്ങളില്‍ ഇറങ്ങിയിരുന്ന ആനക്കൂട്ടങ്ങള്‍ ഇപ്പോള്‍ പകലും നാട്ടിലിറങ്ങി നടക്കുന്നത് ജനങ്ങളുടെ ഭീതി വര്‍ധിപ്പിച്ചിട്ടുണ്ട്. കാട്ടാനകള്‍ വന പ്രദേശത്ത് നിന്നും ജനവാസമേഖലയിലേക്ക് ഇറങ്ങാതിരിക്കാനെന്ന പേരില്‍ പുതൂര്‍ സ്കൂളിന് മുകളില്‍ കല്ലുകള്‍ കൊണ്ട് മതില്‍ നിര്‍മിച്ച് സര്‍ക്കാര്‍ ഫണ്ട് തട്ടിയെടുക്കാന്‍ വനം വകുപ്പധികൃതര്‍ കൂട്ടുനില്‍ക്കുന്നതായി പുതൂര്‍ നിവാസികള്‍ ആരോപിക്കുന്നു. ഇനിയും അട്ടപ്പാടിയില്‍ വന്യ മൃഗങ്ങളുടെ ആക്രമണം മൂലം മരണമുണ്ടാവാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്ന് ആദിവാസി സംഘടനകള്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.