പാലക്കാട്: വിദ്യാലയ പരിസരങ്ങളില്‍ മയക്കുമരുന്ന് വില്‍പ്പന, ഉപഭോഗം, കൈമാറ്റം എന്നിവ തടയാന്‍ പൊലീസ് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും. കുട്ടികളെ ദു$സ്വാധീനത്തില്‍പ്പെടുത്താന്‍ ഇടയുള്ള പുകയില ഉല്‍പ്പന്നങ്ങള്‍, ലഹരി വസ്തുക്കള്‍ എന്നിവയുടെ ലഭ്യത പൂര്‍ണമായും ഇല്ളെന്ന് ഉറപ്പു വരുത്താന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡി.ജി.പി ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കി. പെണ്‍കുട്ടികളുടെ സുരക്ഷ പ്രത്യേകം ഉറപ്പുവരുത്തും. സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ ഏര്‍പ്പെടുന്നില്ളെന്ന് ഉറപ്പാക്കാന്‍ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്, ആന്‍റി നാര്‍ക്കോട്ടിക് സ്ക്വാഡ്, ഷാഡോ പൊലീസ് എന്നിവയുടെ സേവനം പ്രയോജനപ്പെടുത്തും. വിദ്യാര്‍ഥികളുമായി വരുന്ന വാഹനങ്ങള്‍ ദീര്‍ഘനേരം റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നതുമൂലമുള്ള ട്രാഫിക് തടസ്സം ഒഴിവാക്കാന്‍ സ്കൂള്‍ അധികൃതരുമായി ബന്ധപ്പെട്ട് പരിസരത്തുതന്നെ സൗകര്യപ്രദമായ പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തണം. ക്ളാസുകളില്‍ കയറാതെ നടക്കുന്ന കുട്ടികളുണ്ടെങ്കിലും വിവരം മാതാപിതാക്കളേയും സ്കൂള്‍ അധികൃതരേയും അറിയിക്കാനായി ഷാഡോ പൊലീസിന്‍െറ സേവനം പ്രയോജനപ്പെടുത്തണമെന്ന് ഡി.ജി.പി നിര്‍ദേശിച്ചു. സ്കൂള്‍ പരിസരങ്ങളില്‍ പ്രത്യേകം സുരക്ഷ ഒരുക്കണം. കുട്ടികള്‍ അപകടത്തില്‍പ്പെടാതിരിക്കാന്‍ ട്രാഫിക് ഡ്യൂട്ടിക്കായി പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.