കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ കരിമ്പ എച്ച്.ഐ.എസ് ഹാളിനടുത്ത് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് യുവാവിന് പരിക്കേറ്റു. അപകടത്തില്‍പ്പെട്ട ടാങ്കര്‍ ലോറി റോഡരികിലെ ചാലില്‍ ആഴ്ന്നതിനെതുടര്‍ന്ന് ദേശീയപാതയില്‍ രണ്ട് മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു. പരിക്കേറ്റ ബൈക്ക് യാത്രികന്‍ പാലക്കാട് സ്വദേശി സജീഷിനെ (22) ആദ്യം തച്ചമ്പാറ ഇസാഫ് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് 12.30ഓടെ പാലക്കാട് ഭാഗത്തുനിന്ന് വരികയായിരുന്ന കാലി ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. മണ്ണാര്‍ക്കാട് നിന്ന് വന്ന ബൈക്കിലിടിച്ച ലോറിയുടെ ടയറുകള്‍ ചാലില്‍ കുടുങ്ങുകയായിരുന്നു. ടാങ്കര്‍ പാതക്ക് കുറുകെ നിന്നതിനാല്‍ വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാനായില്ല. ഹൈവേ പൊലീസും നാട്ടുകാരും ചേര്‍ന്ന് ഉച്ചക്ക് 2.30ഓടെ വാഹന ഗതാഗതം പുന$സ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.