ഒറ്റപ്പാലം: നഗരസഭയുടെ 2016-17 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ 12.13 കോടി രൂപയുടെ കരട് രേഖക്ക് കൗണ്‍സിലിന്‍െറ അംഗീകാരമായി. 12ന് ചേര്‍ന്ന വര്‍ക്കിങ് ഗ്രൂപ് യോഗത്തില്‍ 13 ഗ്രൂപ്പുകളായി നടന്ന ചര്‍ച്ചയില്‍ രൂപംകൊണ്ട 122 പദ്ധതികളാണ് ഭേദഗതിയോടെ അംഗീകരിച്ചത്. പൊതുവികസന ഫണ്ട് 3.39 കോടി, 14ാം ധനകാര്യ കമീഷന്‍െറ ഗ്രാന്‍ഡ് 4.17 കോടി, പ്രത്യേക ഘടക പദ്ധതിക്ക് 1.50 കോടി, റോഡ് മെയിന്‍റനന്‍സ് ഗ്രാന്‍ഡ് 1.58 കോടി, റോഡിതര മെയിന്‍റനന്‍സ് ഗ്രാന്‍ഡ് 1.47 കോടി, എന്നിവ കരട് രേഖയില്‍ ഉള്‍പ്പെടും. നഗരസഭയില്‍ കഴിഞ്ഞവര്‍ഷം ഒന്നാംവിള 207 ഹെക്ടറിലും രണ്ടാംവിള 403 ഹെക്ടറിലുമാണ് നടന്നതെന്ന് കാര്‍ഷിക മേഖലയുടെ ചര്‍ച്ചാവേളയില്‍ കൃഷി ഓഫിസര്‍ പറഞ്ഞു. കണ്ണിയംപുറം, ഈസ്റ്റ് ഒറ്റപ്പാലം തോടുകളില്‍ തടയണ പണിയുന്നതിന് നീക്കിവെച്ച 33.23 ലക്ഷം രൂപ വകമാറ്റരുതെന്ന നിര്‍ദേശം ഉയര്‍ന്നു. തടയണക്ക് മീതെ നടപ്പാലം വേണമെന്നും അഭിപ്രായമുണ്ടായി. അപകടകാരികളായ തെരുവ് നായ്ക്കളെ പിടികൂടാനുള്ള പദ്ധതിക്ക് രൂപം നല്‍കും. തോട്ടക്കര, പാലപ്പുറം, വരോട് എന്നിവിടങ്ങളിലെ വനിതാ വ്യവസായ കേന്ദ്രങ്ങള്‍ നവീകരിക്കും. ആശ്രയ പദ്ധതി പ്രകാരം മീറ്റ്നയില്‍ നിര്‍മിച്ച വീടുകളുടെ അറ്റകുറ്റപ്പണി സി.ഡി.എസ് ഫണ്ട് വിനിയോഗിച്ച് നടത്തും. തരിശ്ഭൂമിയില്‍ ജൈവ പച്ചക്കറി കൃഷി ആരംഭിക്കുന്നതിന് പദ്ധതി തയാറാക്കിയതായി വൈസ് ചെയര്‍പേഴ്സന്‍ കെ. രത്നമ്മ അറിയിച്ചു. മീറ്റ്നയിലെ പഴയ ഹോമിയോ ആശുപത്രി കെട്ടിടം പൊളിച്ചുമാറ്റും. താലൂക്ക് ആശുപത്രിയില്‍ ഉറവിട മാലിന്യ സംസ്കരണ സംവിധാനം ഒരുക്കുന്നതിന് എസ്റ്റിമേറ്റ് തയാറാണെന്ന് ആശുപത്രി സൂപ്രണ്ട് മറുപടി നല്‍കി. 15 ലക്ഷം രൂപയുടേതാണ് എസ്റ്റിമേറ്റ്. ദശാബ്ധത്തിലേറെയായി ബജറ്റില്‍ ആവര്‍ത്തിക്കുന്ന നഗരസഭാ ടൗണ്‍ഹാള്‍ ഒന്നാംഘട്ടം ഈ വര്‍ഷം പൂര്‍ത്തിയാക്കാന്‍ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നു. വീട് അറ്റകുറ്റപ്പണികള്‍ക്കുള്ള ധനസഹായം കൂടുതല്‍ കുടുംബങ്ങള്‍ക്ക് ലഭ്യമാക്കാന്‍ അധിക തുക നീക്കിവെക്കും. വൃദ്ധജനങ്ങളുടെ പരിപാലനത്തിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം അരക്കോടി രൂപയുടെ പദ്ധതി തയാറാക്കി അയച്ചതായും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. നഗരസഭാ ബസ്സ്റ്റാന്‍ഡിന് പിറകില്‍ മലിനജലം തളംകെട്ടി നില്‍ക്കുന്നത് ഒഴിവാക്കാന്‍ അഴുക്കുചാല്‍ നിര്‍മിക്കണമെന്ന ആവശ്യം ശക്തമായി. നഗരസഭാ ചെയര്‍മാന്‍ എന്‍.എന്‍. നാരായണന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ രാവിലെ ആരംഭിച്ച യോഗം വൈകുന്നേരം വരെ നീണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.