പാലക്കാട് നഗരസഭയുടെ കന്നുകാലി ‘വേട്ട’ പാളി

പാലക്കാട്: കൊട്ടിഘോഷിച്ച് നഗരസഭ ആരംഭിച്ച കാലിപിടിത്തം പാതിയില്‍ മുടങ്ങി. പാളയത്തിലെ പടയും പ്രതിപക്ഷ കക്ഷികളുടെ സമ്മര്‍ദവുമാണ് കാരണം. മുമ്പ് ചില പ്രദേശങ്ങളില്‍ കാലികളെ പിടിക്കുന്നതിന് അപ്രഖ്യാപിത വിലക്കുണ്ടായിരുന്നു. ആ വിലക്ക് കൂടുതല്‍ പ്രദേശങ്ങളിലേക്ക് നീട്ടിയിരിക്കുകയാണ്. കാലികളെ പിടിച്ച് ആലയില്‍ കെട്ടി പിഴ ചുമത്തി വിടുകയാണ് ചെയ്തിരുന്നത്. നടപടിക്കെതിരെ തുടക്കത്തില്‍തന്നെ പ്രതിഷേധം ഉയര്‍ത്തിയത് ആര്‍.എസ്.എസ് ബന്ധമുള്ള സംഘടനകളായിരുന്നു. തുടര്‍ന്ന് വിഷയം എല്ലാ പാര്‍ട്ടിക്കാരും ഏറ്റെടുക്കുകയായിരുന്നു. പിടികൂടിയ കാലികളെ കൊണ്ടുപോകാന്‍ ഉടമസ്ഥര്‍ വരുന്നത് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ശിപാര്‍ശകൊണ്ടാണെന്നും പലപ്പോഴും പിഴയില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നതായും ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ കാലികളെ പിടികൂടാനുള്ള തീരുമാനം കൗണ്‍സില്‍ പാസാക്കിയതാണെന്നും അതില്‍ മാറ്റമില്ളെന്നും നഗരസഭാ ഭരണസമിതി അറിയിക്കുന്നുണ്ടെങ്കിലും കാലിപിടിത്തം തത്വത്തില്‍ മുടങ്ങിയിരിക്കുകയാണ്. ആഗസ്റ്റ് മൂന്നിന് നഗരസഭാ പരിധിയിലെ കാലി വളര്‍ത്തുന്നവരുടെ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. കാലി ഉടമസ്ഥരുടെ പ്രതിഷേധം അണക്കലാണ് യോഗത്തിന്‍െറ ലക്ഷ്യമെന്നും ആക്ഷേപമുണ്ട്. എന്നാല്‍ ചെറിയ രീതിയില്‍ കാലികളെ വളര്‍ത്തുന്നവര്‍ നിയമം പാലിക്കുന്നുണ്ടെന്നും എണ്ണം കൂടുതലുള്ളവരാണ് കാലികളെ റോഡിലേക്ക് അഴിച്ച് വിടുന്നതെന്നും പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.