നാഗലശ്ശേരി പഞ്ചായത്തില്‍ ഇനി പ്രത്യാശയുടെ പച്ചപ്പ്

കൂറ്റനാട്: നാഗലശ്ശേരി ഗ്രാമപഞ്ചായത്തിലെ നെല്‍പ്പാടങ്ങളില്‍ ഇനി പ്രത്യാശയുടെ പച്ചപ്പ്. പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന്് 60 ഏക്കര്‍ തരിശുനിലമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. ഉഴവ് കൂലി, നെല്‍വിത്ത്, കുമ്മായം, സൂക്ഷ്മ മൂലകങ്ങള്‍ എന്നീ ആനുകൂല്യങ്ങള്‍ക്ക് പുറമെ തരിശുഭൂമിയിലെ കൃഷിക്കുള്ള പ്രത്യേക ആനൂകൂല്യവും കര്‍ഷര്‍ക്ക് ലഭ്യമാക്കും. 125 ടണ്‍ അധിക ഉല്‍പാദനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നാഗലശ്ശേരി പഞ്ചായത്തിനെ തരിശ് രഹിത ഗ്രാമമാക്കുകയും കൂടുതല്‍ കര്‍ഷകരെ നെല്‍കൃഷിയിലേക്ക് ആകര്‍ഷിക്കുകയുമാണ് ലക്ഷ്യം. ചെറുചാല്‍പുറം, ആമക്കാവ്, തെരമംഗലം, വാവനൂര്‍ തുടങ്ങിയ പാടശേഖരങ്ങളില്‍ കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി തരിശിട്ട പാടത്താണ് വീണ്ടും വിളവിറക്കുന്നത്. കൃഷി ഓഫിസര്‍ ജോസഫ് ജോണ്‍ തേറാട്ടില്‍, കൃഷി അസിസ്റ്റന്‍റ് എം.കെ. അനില്‍കുമാര്‍, കര്‍ഷകരായ സുന്ദരന്‍, ഉണ്ണി എന്നിവര്‍ പദ്ധതിയുടെ ഭാഗമായി വിവിധ പാടശേഖരങ്ങള്‍ സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.