കമലത്തിന് വൈദ്യുതി ലഭിച്ചത് രണ്ടു മണിക്കൂറിനുള്ളില്‍

പത്തിരിപ്പാല: അപേക്ഷ സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കകം നിര്‍ധന കുടുംബത്തിന് വൈദ്യുതിയത്തെിച്ച് പത്തിരിപ്പാല കെ.എസ്.ഇ.ബി അധികൃതര്‍ മാതൃകയായി. എസ്.സി വിഭാഗത്തില്‍പ്പെട്ട മങ്കര കാരാട്ടുപറമ്പിലെ കമലത്തിനാണ് മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് രണ്ടു മണിക്കൂറിനകം വൈദ്യുതി നല്‍കിയത്. സാങ്കേതിക കാരണങ്ങളാല്‍ വൈദ്യുതി ലഭിക്കാന്‍ ഇവര്‍ക്ക് പ്രയാസമുണ്ടായിരുന്നു. ഇതിനായി ഒരു വൈദ്യുതി തൂണ്‍ ആവശ്യമായിരുന്നു. മറ്റൊരു സ്ഥലമുടമയുടെ അനുമതിപത്രവും ആവശ്യമായിരുന്നു. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് കമലത്തിന്‍െറ മകള്‍ അജിത മന്ത്രി എ.കെ. ബാലന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടിയുണ്ടായത്. നിര്‍ദേശം കിട്ടിയ അന്നു തന്നെ പോസ്റ്റ് സ്ഥാപിച്ച് പുതിയ ലൈന്‍ സ്ഥാപിച്ചു കണക്ഷന്‍ നല്‍കി. ഇതിന് ചെലവുവന്ന 12000 രൂപ കെ.എസ്.ഇ.ബി വഹിച്ചു. പാലക്കാട്ടെ സുബിക്സ് ഇലക്ട്രിക്കല്‍സ് ആണ് വയറിങ് സൗജന്യമായി ചെയ്തത്. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പ്രസാദ് മാത്യു, എക്സിക്യുട്ടീവ് എന്‍ജിനീയര്‍, കെ.കെ. രാജീവ്, പറളി അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ മിനി, അസി. എന്‍ജിനീയര്‍ കെ. പ്രേംകുമാര്‍, കൃഷ്ണപ്രസാദ്, മണികണ്ഠ പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.