കെ.എസ്.ആര്‍.ടി.സിയെ ജനസൗഹൃദ സര്‍വിസാക്കി മാറ്റും –മന്ത്രി

പാലക്കാട്: കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കി കൂടുതല്‍ സേവനം ജനങ്ങള്‍ക്ക് നല്‍കാന്‍ ട്രേഡ് യൂനിയനുകളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. എന്‍.സി.പി ജില്ലാ കമ്മിറ്റി ഒരുക്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്‍റ് ഉഴവൂര്‍ വിജയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ഓട്ടൂര്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍, എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ വി. ചാമുണ്ണി, ജനതാദള്‍ ജില്ലാ പ്രസിഡന്‍റ് കെ.ആര്‍. ഗോപിനാഥ്, കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ആര്‍. ശിവപ്രകാശ്, എം. ആലിക്കോയ, പി.എ. റസാഖ് മൗലവി, ബാബു തോമസ്, പി.സി. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.