പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത്: 11 വയറിളക്ക കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു

പാലക്കാട്: ജില്ലയില്‍ ആദ്യ കോളറക്കേസ് റിപ്പോര്‍ട്ട് ചെയ്ത പട്ടഞ്ചേരി പഞ്ചായത്തില്‍ ഞായറാഴ്ച 11 വയറിളക്ക കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, പ്രദേശത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ടാമത്തെ കോളറ സ്ഥിരീകരിച്ച മാത്തൂരിലും സ്ഥിതി നിയന്ത്രണ വിധേയമാണ്. പ്രദേശത്ത് പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചികത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ പറഞ്ഞു. പ്രദേശങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ഗൃഹ സന്ദര്‍ശനം, ബോധവത്കരണ ക്ളാസുള്‍ ലഘുലേഖ വിതരണം എന്നിവ നടക്കുന്നുണ്ട്. പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകള്‍ ആഴ്ചയില്‍ രണ്ടുതവണ സൂപ്പര്‍ ക്ളോറിനേഷന്‍ നടത്തുന്നുണ്ട്. പട്ടഞ്ചേരിയില്‍ പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനം ചെയ്യുന്നവരുടെ എണ്ണം കൂടുതലാണെന്ന് എപ്പിഡിയമോളജി സര്‍വേയില്‍ കണ്ടത്തെിയിരുന്നു. ഇതിനെതിരെ ബോധവത്കരണം നടത്തുന്നുണ്ടെന്നും വീടുകളില്‍ ശൗചാലയങ്ങള്‍ ഇല്ലാത്തവര്‍ക്ക് പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ നിര്‍മിച്ചു നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും ഭയപ്പെടേണ്ടതില്ളെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. പട്ടഞ്ചേരിയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ബോധവത്കരണം സജീവമാണ്. ഞായറാഴ്ച ശാസ്ത്ര സാഹിത്യ പരിഷത്തിന്‍െറ നേതൃത്വത്തിലാണ് ബോധവത്കരണ ക്ളാസുകള്‍ നടന്നത്. ജല അതോറിറ്റിയും ആരോഗ്യവകുപ്പും സംയുക്തമായി പട്ടഞ്ചേരി, പെരുമാട്ടി ഗ്രാമപഞ്ചായത്തുകളില്‍ ടാങ്കറുകളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തില്‍ ഗണ്യമായി കുറവുവന്നതോടെ ആരോഗ്യവകുപ്പ് പട്ടഞ്ചേരിയില്‍ നടത്തിയിരുന്ന മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച അവസാനിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.