വിവാഹ വേദിയില്‍ 1000 കുടുംബങ്ങള്‍ക്ക് എല്‍.ഇ.ഡി ബള്‍ബ് വിതരണം

അലനല്ലൂര്‍: 1000 വീടുകള്‍ക്ക് എല്‍.ഇ.ഡി ബള്‍ബുകള്‍ വിതരണം ചെയ്ത വിവാഹവേദി ശ്രദ്ധേയമായി. അലനല്ലൂര്‍ കളത്തില്‍ മൊയ്തുപ്പ ഹാജിയുടെ മകന്‍ മുഹമ്മദ് ജസീമും ചേളാരി വെള്ളോടത്തില്‍ കരുണയില്‍ കുഞ്ഞിമൊയ്തീന്‍െറ മകള്‍ ഷംസീറയും തമ്മിലുള്ള വിവാഹ വേദിയിലാണ് മണ്ണാര്‍ക്കാട് താലൂക്കിലെ തെരഞ്ഞെടുത്ത 1000 പട്ടികജാതി കുടുംബങ്ങള്‍ക്ക് എല്‍.ഇ.ഡി ബള്‍ബുകള്‍ വിതരണം ചെയ്തത്. അലനല്ലൂര്‍ സ്കൂള്‍പടിക്ക് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ സിനിമാതാരം ബാല അലനല്ലൂര്‍ കെ.എസ്.ഇ.ബി അസി. എന്‍ജിനീയര്‍ പി.ആര്‍. പ്രേംകുമാറിന് ബള്‍ബുകള്‍ കൈമാറി ഉദ്ഘാടനം ചെയ്തു. അലനല്ലൂര്‍, കോട്ടോപ്പാടം, കുമരംപുത്തൂര്‍, മണ്ണാര്‍ക്കാട്, തെങ്കര പഞ്ചായത്തുകളിലെ പട്ടികജാതി കുടുംബങ്ങള്‍ക്കാണ് ബള്‍ബുകള്‍ വിതരണം ചെയ്യുന്നത്. കാപെക്സ് കമ്പനി ഡയറക്ടറാണ് ജസീം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.