പേങ്ങാട്ടിരിയില്‍ കംഫര്‍ട്ട് സ്റ്റേഷനില്ലാത്തത് ദുരിതം

ചെര്‍പ്പുളശ്ശേരി: നെല്ലായ പഞ്ചായത്തിന്‍െറ ആസ്ഥാനമായ പേങ്ങാട്ടിരിയില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ ഇല്ലാത്തത് ദുരിതമാകുന്നു. പഞ്ചായത്ത് കാര്യാലയം, വില്ളേജ് ഓഫിസ്, കൃഷിഭവന്‍, മൃഗാശുപത്രി, കുടുംബക്ഷേമകേന്ദ്രം, കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ്, ടെലിഫോണ്‍ എക്സ്ചേഞ്ച് തുടങ്ങിയ സര്‍ക്കാര്‍ ഓഫിസുകളും ഒരു ദേശസാല്‍കൃത ബാങ്ക് ഉള്‍പ്പെടെ നാല് ബാങ്കുകളും നന്മ-മാവേലി-നീതി-അക്ഷയ സ്റ്റോറുകളും പ്രവൃത്തിക്കുന്ന പേങ്ങാട്ടിരിയിലേക്ക് ആയിരത്തിലേറെപ്പേരാണ് ദിനേന എത്തുന്നത്. പ്രാഥമിക ആവശ്യം നിര്‍വഹിക്കാന്‍ സൗകര്യം ഇല്ലാത്തത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയ പ്രയാസമുണ്ടാക്കുന്നു. വില്ളേജ് ഓഫിസ് പരിസരം മൂത്രവിസര്‍ജനത്താല്‍ ദുര്‍ഗന്ധപൂരിതമാണ്. മൂത്രം മണക്കുന്നതിനാല്‍ ഓഫിസ് ജോലി അസഹ്യമാണെന്ന് വില്ളേജ് ജീവനക്കാര്‍ പരാതിപ്പെടുന്നു. അടിയന്തരമായി ഓഫിസും പരിസരവും ചുറ്റുമതില്‍കെട്ടി സംരക്ഷിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. പേങ്ങാട്ടിരി ടൗണിലുള്ള പൊതുസ്ഥലം കമ്പിവേലികെട്ടി മരങ്ങള്‍ സംരക്ഷിക്കാനും സ്ത്രീ സൗഹൃദ ശൗചാലയം സ്ഥാപിക്കാനും അധികൃതര്‍ നടപടി സ്വീകരിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.