ഒറ്റപ്പാലം: എതിര്‍പ്പിനെ തുടര്‍ന്ന് വര്‍ഷങ്ങളായി എങ്ങുമത്തൊത്ത ഒറ്റപ്പാലത്തെ ബൈപ്പാസ് റോഡിന് സബ് കലക്ടര്‍ പി.ബി. നൂഹ് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പച്ചക്കൊടി. ഓപറേഷന്‍ അനന്ത നടപ്പിലാക്കുന്നതിന്‍െറ മുന്നോടിയായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കണ്ടത്തൊന്‍ ബൈപാസ് കൂടി യാഥാര്‍ഥ്യമാക്കണമെന്ന അഭിപ്രായ സാഹചര്യത്തിലാണ് സബ് കലക്ടറുടെ നടപടി. പി. ഉണ്ണി എം.എല്‍.എയുടെ അധ്യക്ഷതയിലായിരുന്നു യോഗം. ഈസ്റ്റ് ഒറ്റപ്പാലത്തുനിന്ന് വടക്കേപ്പാത കാക്കാതോട്, പാലാട്ട് റോഡ് മാര്‍ഗം ചെര്‍പ്പുളശ്ശേരി റോഡ് കുറുകെ കടന്ന് സെന്‍ഗുപ്ത റോഡ് വഴി ഷൊര്‍ണൂരിലേക്കുള്ള ഹൈവേയില്‍ പ്രവേശിക്കുംവിധത്തിലാണ് നിര്‍ദിഷ്ട ബൈപ്പാസ് പദ്ധതി. ഇതിനെതിരെയാണ് ബൈപ്പാസ് കടന്നുപോകുന്ന പ്രദേശത്തെ ചിലര്‍ എതിര്‍പ്പുമായി രംഗത്തുവന്നത്. കഴിഞ്ഞകാല ബൈപ്പാസ് സംബന്ധിച്ച ചര്‍ച്ചകളിലെല്ലാം എതിര്‍വാദം സ്ഥിരമായതോടെ പദ്ധതി നിശ്ചലാവസ്ഥയിലായി. ആരെയും ദ്രോഹിക്കാതത്തെന്നെ ബൈപ്പാസ് പദ്ധതി യാഥാര്‍ഥ്യമാക്കുമെന്നും ജനങ്ങളുടെ സഹകരണമാണ് വേണ്ടതെന്നും പി. ഉണ്ണി എം.എല്‍.എ പറഞ്ഞു. ബൈപ്പാസ് പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 15 കോടി രൂപ നീക്കിവെച്ച സാഹചര്യത്തില്‍ പദ്ധതി യാഥാര്‍ഥ്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പഴയ എതിര്‍വാദങ്ങള്‍ സര്‍വകക്ഷി യോഗത്തിലും ഉയര്‍ന്നു. ബൈപ്പാസ് പദ്ധതി നടപ്പാക്കാന്‍ അനുയോജ്യമായ മറ്റ് പ്രദേശങ്ങളെക്കുറിച്ചും നിര്‍ദേശങ്ങള്‍ വന്നു. ഇതിന്‍െറ ഭാഗമായി ഭൂവുടമകളുടെ പ്രത്യേക യോഗം വിളിച്ചുകൂട്ടാനും തീരുമാനിച്ചു. ഓപറേഷന്‍ അനന്തയുടെ ഒഴിപ്പിക്കല്‍ നടപടിയില്‍ പാലക്കാട് ജില്ലാ ബാങ്കിന്‍െറ കെട്ടിടം ഒഴിവാക്കുന്നത് സംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, കെട്ടിടം കണ്ടീഷന്‍ പട്ടയപ്രകാരമുള്ള സ്ഥലത്താണെങ്കില്‍ പൊളിച്ചുനീക്കാന്‍ തയാറാണെന്ന് ഡയറക്ടര്‍ എ. ശിവപ്രകാശന്‍ പറഞ്ഞു. ചുരുങ്ങിയ സ്ഥലം ഏറ്റെടുത്ത് ബൈപ്പാസ് നിര്‍മിക്കാന്‍ അനുയോജ്യം പാലാട്ട് റോഡ് വഴിയാണെന്നും അതേസമയം ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ വിദഗ്ധരുമായി സംസാരിച്ച് യുക്തമായ നടപടി സ്വീകരിക്കുമെന്നും യോഗാനന്തരം സബ് കലക്ടര്‍ മാധ്യമ പ്രതിനിധികളെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.