കുളപ്പാടം പുലി ഭീതിയില്‍

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ കുളപ്പാടം മേഖല പുലി ഭീതിയില്‍. കഴിഞ്ഞദിവസം പുലിയും കുട്ടിയും കുളപ്പാടത്ത് റോഡ് മുറിച്ചുകടക്കുന്നത് കണ്ടതായി പ്രദേശത്തുകാര്‍ പറയുന്നു. സ്വകാര്യ വ്യക്തിയുടെ കാട് പിടിച്ചുകിടക്കുന്ന സ്ഥലത്താണ് പുലി തങ്ങുന്നതെന്നാണ് കരുതുന്നത്. വേനല്‍ക്കാലത്ത് ഇവിടെ തോട്ടില്‍നിന്ന് പുലി വെള്ളം കുടിക്കുന്നത് കൃഷിപ്പണിയിലേര്‍പ്പെട്ട തൊഴിലാളികള്‍ കണ്ടിരുന്നു. പിന്നീട് പലയിടങ്ങളിലും പുലിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് ജനം പറയുന്നു. പ്രദേശത്ത് പന്നി ശല്യവും രൂക്ഷമാണ്. പന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് പതിവാണെങ്കിലും അധികൃതര്‍ നടപടിയെടുക്കുന്നില്ളെന്ന ആക്ഷേപം ശക്തമാണ്. ജനങ്ങളിലെ പുലിഭീതി അകറ്റാനും കാട്ടുപന്നികളുടെ ആക്രമണത്തില്‍നിന്ന് കൃഷിയെ സംരക്ഷിക്കാനും അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കുളപ്പാടം പുലരി ക്ളബ് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് മുജീബ് മല്ലിയില്‍ അധ്യക്ഷത വഹിച്ചു. സിദ്ദീഖ്, സുരേഷ് ബാബു, സജീവ്, വേണുഗോപാല്‍, ഹരീഷ്, സമദ്, സുബ്രഹ്മണ്യന്‍, സിദ്ദീഖ് പച്ചീരി, നാസര്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.