പാലക്കാട്: മീഡിയേഷന്‍ സെന്‍റര്‍ ഉള്‍പ്പെടെ പാലക്കാട് കോര്‍ട്ട് കോംപ്ളക്സ് യാഥാര്‍ഥ്യമാക്കുമെന്ന് പട്ടികജാതി, പട്ടികവര്‍ഗ, നിയമ സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍. പാലക്കാട് ബാര്‍ അസോസിയേഷന്‍ ഹാളില്‍ രണ്ട് പ്രമുഖ അഭിഭാഷകരുടെ ഫോട്ടോ അനാഛാദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിഭാഷകവൃത്തിയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ നല്‍കുന്ന വാര്‍ഷിക സ്റ്റൈപ്പന്‍റ് എല്ലാ അഭിഭാഷക വിഭാഗത്തിനും നല്‍കാന്‍ നടപടി സ്വീകരിക്കും. സീനിയര്‍ അഡ്വക്കേറ്റായിരുന്ന പി.എന്‍. കൃഷ്ണന്‍കുട്ടി അച്ഛന്‍െറ ചിത്രം ഹൈകോടതി ജഡ്ജി ചേറ്റൂര്‍ ശങ്കരന്‍ നായരും കെ.വി. കൃഷ്ണന്‍കുട്ടി നായരുടെ ചിത്രം മുന്‍ ജഡ്ജി ജസ്റ്റിസ് എം.എന്‍. കൃഷ്ണനും അനാഛാദനം ചെയ്തു. ഒ. രാജഗോപാല്‍ എം.എല്‍.എ മുഖ്യാഥിതിയായിരുന്നു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. കെ.കെ. സുധീര്‍, ജില്ലാ സെഷന്‍സ് ജഡ്ജ് ടി.വി. അനില്‍കുമാര്‍, ഹൈകോടതി ജഡ്ജിമാരായ കെ.ടി. ശങ്കരന്‍, പി.എന്‍. രവീന്ദ്രന്‍, വി. ചിദംബരേഷ്, സീനിയര്‍ അഡ്വക്കറ്റ് സുഗുണപാലന്‍, അഡ്വ. ടി. ഗിരി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.