പാലക്കാട്: ജില്ലയില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെ വയറിളക്കം ബാധിച്ച് 3518 പേര്‍ ചികിത്സ തേടിയതായി ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച വരെയുള്ള കണക്കാണിത്. ചിറ്റൂര്‍ താലൂക്കിലെ പട്ടഞ്ചേരി മേഖലയില്‍ കോളറ സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി. ജില്ലയില്‍ ഭാരതപ്പുഴയുടെ സമീപത്തുള്ള പ്രദേശങ്ങളടക്കം 25 പഞ്ചായത്തുകളില്‍ വയറിളക്കം പടര്‍ന്നിട്ടുണ്ട്. വെള്ളത്തില്‍ അമിതമായ അളവില്‍ കലരുന്ന മാലിന്യമാണ് രോഗം വ്യാപകമാകാന്‍ കാരണം. കിണറുകളിലേക്കും മറ്റും മാലിന്യം ഒഴുകിയത്തെുന്നതും രോഗവ്യാപനത്തിന് കാരണമായി. പട്ടഞ്ചേരിയില്‍ കോളറ കൂടി സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി. രോഗം അതിവേഗം പടരുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ജില്ലാ, താലൂക്ക് ആശുപത്രികളില്‍ 25 പേര്‍ ചികിത്സയിലുണ്ട്. ചിലര്‍ അപകടനില തരണംചെയ്തിട്ടില്ല. പട്ടഞ്ചേരി മേഖലയില്‍ മാത്രം നൂറോളംപേര്‍ക്ക് വയറിളക്കമുണ്ട്. ഇത് മുഴുവന്‍ കോളറയാണെന്ന് സ്ഥിരീകരിച്ചിട്ടില്ളെങ്കിലും ഏറക്കുറെ സമാന ലക്ഷണങ്ങളാണ് എല്ലാവര്‍ക്കും. രോഗബാധിതര്‍ക്ക് ജില്ലാ, താലൂക്ക് ആശുപത്രികളില്‍ പ്രത്യേകം ചികിത്സാസൗകര്യം ക്രമീകരിച്ചിട്ടുണ്ട്. തുടര്‍ച്ചയായ ഛര്‍ദ്ദി, പനി, മലത്തില്‍കൂടി രക്തം പോവുക തുടങ്ങിയ ലക്ഷണങ്ങളോടെ വയറിളക്കമുണ്ടായാല്‍ വിദഗ്ധ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. വയറിളക്കംമൂലം ശരീരത്തില്‍നിന്ന് ജലാംശവും ലവണങ്ങളും നഷ്ടപ്പെടുമ്പോള്‍ തളര്‍ച്ചയും ക്ഷീണവുമുണ്ടാവും. ജലനഷ്ടം നികത്താതെ വരുമ്പോള്‍ കൂടുതല്‍ ക്ഷീണമുണ്ടാകുകയും മാരകമാവുകയും ചെയ്യും. വയറിളക്കമുണ്ടായാല്‍ കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഉപ്പിട്ട മോരിന്‍വെള്ളം, കരിക്കിന്‍വെള്ളം, കടുപ്പംകുറഞ്ഞ ചായ, ഒ.ആര്‍.എസ് ലായനി എന്നിവ കൊടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.