പാലക്കാട്: ബജറ്റ് ചര്‍ച്ചക്ക് നിയമസഭയില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് മറുപടി പറഞ്ഞപ്പോള്‍ പ്രഖ്യാപിച്ച പുതിയ പദ്ധതികള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ക്ക് അനുഗ്രഹമായി. വര്‍ഷങ്ങളായി ഏറെ വിവാദം സൃഷ്ടിച്ച കിഴക്കന്‍ മേഖലയിലെ ആര്‍.ബി.സി കനാലിന് പണം വകയിരുത്തിയത് കാര്‍ഷിക മേഖലക്ക് ഏറെ ഗുണകരമാവുമെന്ന് കര്‍ഷകര്‍ പറയുന്നു. ആര്‍.ബി.സി കനാലിന് 20 കോടി രൂപയാണ് വകയിരുത്തിയത്. കനാല്‍ പൂര്‍ത്തിയാക്കാന്‍ പണം തടസ്സമാകില്ളെന്ന് ധനമന്ത്രി അറിയിച്ചതായി കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ പറഞ്ഞു. ആദ്യഘട്ടമെന്ന നിലയിലാണ് 20 കോടി. സ്ഥലമെടുപ്പ് ഉടന്‍ ആരംഭിക്കും. ഇതോടൊപ്പം പണിയും തുടങ്ങാനാണ് പരിപാടി. മൂലത്തറയില്‍നിന്ന് വേലന്താവളം വരെയാണ് കനാല്‍ നിര്‍മാണം ആരംഭിക്കുക. വടകരപ്പതി, എരുത്തേമ്പതി പഞ്ചായത്തുകളിലെ സജീവ പ്രശ്നമായിരുന്നു വലതുകനാല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ചിറ്റൂര്‍ മണ്ഡലത്തിലെ പ്രധാന പ്രചാരണ വിഷയമായിരുന്നു ആര്‍.ബി.സി കനാല്‍. വിവിധ റോഡുകള്‍ക്കും പണം അനുവദിച്ചിട്ടുണ്ട്. കുറ്റിപ്പുറം-തൃത്താല-പട്ടാമ്പി-ഷൊര്‍ണൂര്‍ റോഡിന് 30 കോടിയും എം.ഇ.എസ് പയ്യനടം റോഡിന് പത്ത് കോടിയും അനുവദിച്ചു. കൃഷ്ണപ്പടി-ഷൊര്‍ണൂര്‍ റോഡിനും നിള ഹോസ്പിറ്റല്‍-ഷൊര്‍ണൂര്‍ ഐ.പി.ടി റോഡിനും 15 കോടി രൂപ വീതവും പത്തംകുളം-വാണിയംകുളം, അടക്കാപുത്തൂര്‍-കല്ലുവഴി, ആമയൂര്‍ റോഡ് എന്നിവക്ക് പത്ത് കോടി രൂപ വീതവും അനുവദിച്ചു. കോങ്ങാട്, മണ്ണാര്‍ക്കാട്, ടിപ്പുസുല്‍ത്താന്‍ റോഡിന് 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മങ്കര പാലത്തിനും കൊടുമുണ്ട ഫൈ്ളഓവറിനും പത്ത് കോടി രൂപവീതം അനുവദിച്ചു. പട്ടാമ്പി ഗവ. കോളജില്‍ മള്‍ട്ടിപ്പ്ള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് പത്ത് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വെള്ളിനേഴിയിലെ കലാഗ്രാമങ്ങളും പൈതൃക ഗ്രാമപദ്ധതിയില്‍ ഉള്‍പ്പെടുത്തും. പട്ടാമ്പി താലൂക്ക് ടവര്‍ നിര്‍മാണത്തിന് പണം വകയിരുത്തിയിട്ടുണ്ട്. അമ്പലപ്പാറ-തച്ചനാട്ടുകര കുടിവെള്ള പദ്ധതിക്ക് 20 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.