സാമ്പത്തിക സാക്ഷരത–ജല സുരക്ഷാ ശില്‍പശാല

കുഴല്‍മന്ദം: നബാര്‍ഡ് സ്ഥാപക ദിനത്തിന്‍െറ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല സാമ്പത്തിക സാക്ഷരത, ജല സുരക്ഷ ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. കുഴല്‍മന്ദം ബ്ളോക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രധാനമന്ത്രിയുടെ പി.എം.ജെ.വൈ, എ.പി.വൈ, പി.എം.എസ്.ബി.വൈ ഉള്‍പ്പെടെയുള്ള വിവിധ ഇന്‍ഷുറന്‍സ് പദ്ധതി സംബന്ധിച്ചും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, ബാങ്കുകളുടെ വിവിധ വായ്പ പദ്ധതികള്‍ സംബന്ധിച്ചും യോഗത്തില്‍ വിശദീകരിച്ചു. ബാങ്ക് ഓഫ് ബറോഡ പാലക്കാട്, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കുഴല്‍മന്ദം, എല്‍.ഐ.സി ഓഫ് ഇന്ത്യ, യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി എന്നിവയുടെ സ്റ്റാളുകളും ആധാര്‍ എടുക്കാനുള്ള സൗകര്യവും ശില്‍പശാലയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരുന്നു. യോഗത്തില്‍ നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ രമേഷ് വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. ലീഡ് ബാങ്ക് മാനേജര്‍ സാം, ബാങ്ക് ഓഫ് ബറോഡ ചീഫ് മാനേജര്‍ പി.വി. പൗലോസ്, യൂനിയന്‍ ബാങ്ക് മാനേജര്‍ പി.വി. നിഷ, പ്രിന്‍സിപ്പല്‍ കോഓഡിനേറ്റര്‍ ടി.വി. അനില്‍ എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ളാസെടുത്തു. കുഴല്‍മന്ദം ബ്ളോക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ലീല ബാലന്‍ എന്നിവര്‍ സംസാരിച്ചു. ഗംഗോത്രി ട്രസ്റ്റ് സെക്രട്ടറി ഡോ. പി.യു. രാമാനന്ദ് സ്വാഗതവും റിസോഴ്സ് പേഴ്സണ്‍ ടി.എസ്. വിദ്യാധരന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.