സംസ്ഥാന ബജറ്റ്: റൈസ് ബയോ പാര്‍ക്ക് ആനക്കരയില്‍ നിന്ന് മാറ്റാന്‍ ശ്രമം

ആനക്കര: സൗത് ഇന്ത്യയിലെ രണ്ടാമത്തെ റൈസ്ബയോ പാര്‍ക്ക് ആനക്കരയില്‍ വരുമെന്ന പ്രതീക്ഷ പുതിയ ബജറ്റില്‍ അട്ടിമറിക്കപ്പെട്ടു. റൈസ്ബയോ പാര്‍ക്ക് പാലക്കാട് ജില്ലയില്‍ വരുമെന്ന് മാത്രമാണ് ബജറ്റില്‍ പറയുന്നത്. ആനക്കരയില്‍ നിന്ന് പാര്‍ക്ക് കോങ്ങാട്ടേക്കോ ആലത്തൂരിലേക്കോ മാറ്റാന്‍ ശ്രമമുണ്ടെന്നാണ് സൂചന. എം.എല്‍.എ ഇടത് പക്ഷക്കാരനല്ലാത്തതാണ് ആനക്കരയുടെ പ്രതീക്ഷ അസ്തമിക്കാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. നേരത്തെ പഞ്ചായത്തിലെ കാറ്റാടിക്കടവില്‍ ഇതിനാവശ്യമായ സ്ഥലം കണ്ടത്തെിയിരുന്നു. ഇതിനെ തുടര്‍ന്ന് കൃഷി മന്ത്രി, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ അട്ടിമറിക്കാനുള്ള ശ്രമം നടന്നിട്ടുള്ളത്. കേരളത്തിന് പുറത്ത് ആദ്യത്തെ റൈസ്ബയോ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ്. നെല്ലില്‍ നിന്ന് തവിട് എണ്ണ ഉള്‍പ്പെടെ നെല്ലുമായി ബന്ധപ്പെട്ട മുഴുവന്‍ ഉല്‍പ്പന്നങ്ങളും നിര്‍മിച്ച് വിപണിയിലത്തെിക്കുന്നതാണ് റൈസ് ബയോ പാര്‍ക്ക്. പാലക്കാട്, മലപ്പുറം ജില്ലാ അതിര്‍ത്തി പ്രദേശമായതിനാല്‍ ഇരുജില്ലകളുടെ വികസനത്തിനും റൈസ് പാര്‍ക്ക് പ്രയോജനം ചെയ്യുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.