പാലക്കാട്: ഹൈദരാബാദില്‍ നടന്ന ദേശീയ സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ കിരീടം നേടിയ കേരള ടീം അംഗങ്ങള്‍ക്ക് പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍, സംസ്ഥാന അത്ലറ്റിക് അസോസിയേഷന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എന്നിവരുടെ ആഭിമുഖ്യത്തിലാണ് സ്വീകരണം നല്‍കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ. ശാന്തകുമാരി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് സി. ഹരിദാസ്, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം എം.ആര്‍. രഞ്ജിത്, സംസ്ഥാന അത്ലറ്റിക് അസോസിയേഷന്‍ ട്രഷറര്‍ എം. രാമചന്ദ്രന്‍, ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്‍ സെക്രട്ടറി ഡി.സി. ബാബു, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം ടി.കെ. ഹെന്‍ട്രി, സ്പോര്‍ട്സ് ഓഫിസര്‍ പി.കെ. രാജീവ്, മുന്‍ അന്താരാഷ്ട്ര കായികതാരം എസ്. മുരളി, കെ.വി.വി.ഇ.എസ് സംസ്ഥാന സെക്രട്ടറി ജോബി വി. ചുങ്കത്ത്, അത്ലറ്റിക് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് സി.കെ. വാസു, സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി എം. മധുസൂധനന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.