പലകപ്പാണ്ടി കനാലിലെ പാഴ്ചെടികള്‍ നീക്കിയില്ല

മുതലമട: പലകപ്പാണ്ടി കനാലിലെ പാഴ്ചെടികള്‍ നീക്കം ചെയ്യാത്തത് ഉദ്യോഗസ്ഥരുടെ ശീതസമരം മൂലമാണെ് ആരോപണം. മഴക്കാലമായിട്ടും പലകപ്പാണ്ടി വെള്ളച്ചാട്ടത്തില്‍നിന്ന് ചുള്ളിയാര്‍ ഡാമിലേക്ക് ഒഴുകിയത്തെുന്ന വെള്ളത്തിന്‍െറ അളവ് കുറയുന്നതിന് കനാലിനകത്തുള്ള പാഴ്ചെടികള്‍ കാരണമാണെന്ന് കര്‍ഷകര്‍ പരാതി നല്‍കിയിരുന്നു. എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫിസില്‍നിന്ന് ചുള്ളിയാര്‍ ഡാമിലെ പലകപ്പാണ്ടി കനാല്‍ അറ്റകുറ്റപ്പണികള്‍ക്കായി ഫണ്ട് വകയിരുത്താത്തതാണ് പ്രതിസന്ധികള്‍ക്ക് വഴിവെച്ചത്. ചിറ്റൂര്‍ ഇറിഗേഷന്‍ ഡിവിഷന്‍ ഓഫിസില്‍നിന്ന് അതാത് ജലസേചന പദ്ധതികള്‍ക്കായി വര്‍ഷം തോറും നല്‍കിവരുന്ന അറ്റകുറ്റപ്പണികള്‍ക്കായുള്ള ഫണ്ട് കൃത്യമായി എത്താത്തതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് പറയുന്നു. പലകപ്പാണ്ടി ജലസേചന പദ്ധതിയില്‍ കാടു പിടിച്ചുകിടക്കുന്ന കാനാലിനെ ശുചീകരിച്ചില്ളെങ്കില്‍ ചുള്ളിയാര്‍ ഡാം വര്‍ഷകാലത്ത് നിറഞ്ഞൊഴുകുന്നതില്‍ പ്രയാസമുണ്ടാകും. അടിയന്തരമായി ഇറിഗേഷന്‍ ഉദ്യോഗസ്ഥരും ജനപ്രതിനധികളും പലകപ്പാണ്ടി കനാലിന്‍െറ അറ്റകുറ്റപ്പണികള്‍ ധിറുതിയില്‍ നടപ്പിലാക്കാന്‍ നടപടിയെടുക്കണമെന്നാണ് മേഖലയിലെ നെല്‍കര്‍ഷകരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.