പത്തിരിപ്പാല: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. ക്ളാസ് മുറിക്കകത്തെ മേശയും താഴെ വെച്ചിരുന്ന പ്ളാസ്റ്റിക് കൊട്ടയും ചൂലും കത്തിച്ചു. രണ്ടു ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച രാവിലെ സ്കൂളിലത്തെിയ വിദ്യാര്‍ഥിയാണ് സംഭവം ആദ്യം കണ്ടത്. മുറിയിലെ മേശ കത്തി വന്‍ ദ്വാരം രൂപപ്പെട്ടു. പ്ളസ് ടു വിഭാഗം കമ്പ്യൂട്ടര്‍ സയന്‍സ് പഠിപ്പിക്കുന്ന ക്ളാസിലാണ് സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടിയത്. ഇതിന് പുറമെ ക്ളാസ് മുറിക്കകത്ത് ബോര്‍ഡിലും ചുമരിലും അശ്ളീല വാക്കുകള്‍ എഴുതി മലിനപ്പെടുത്തിയിട്ടുണ്ട്. കുറച്ചു ദിവസങ്ങളായി സ്കൂളില്‍ സാമൂഹിക വിരുദ്ധരുടെ ശല്യം വര്‍ധിച്ചതായി അധ്യാപകര്‍ പറയുന്നു. രണ്ടു ദിവസം മുമ്പ് സ്കൂളിനകത്തുള്ള കാന്‍റീനിന്‍െറ പൂട്ട് തകര്‍ത്ത് 1500 രൂപയോളം മോഷണം പോയതായി കാന്‍റീന്‍ ഉടമ സ്വാമിനാഥന്‍ പറഞ്ഞു. ഇതിന് പുറമെ മിഠായി കുപ്പി, കത്തി, പഴം എന്നിവയും നഷ്ടപ്പെട്ടിരുന്നു. രണ്ടു ദിവസം മുമ്പ് വിദ്യാര്‍ഥികളുടെ സൗഹൃദവേദി സ്ഥാപിച്ച പരാതിപ്പെട്ടി സാമൂഹിക വിരുദ്ധര്‍ എടുത്ത് ടോയ്ലറ്റില്‍ ഉപേക്ഷിച്ചിരുന്നു. ക്ളാസ് മുറിക്കകത്തെ ബള്‍ബും നശിപ്പിക്കുന്നത് പതിവാണത്രെ. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഉഷ, പി.ടി.എ പ്രസിസന്‍റ് ശശിധരപണിക്കര്‍, എ.വി.എം റസാഖ് എന്നിവരുടെ പരാതിയെ തുടര്‍ന്ന് മങ്കര എസ്.ഐ അനില്‍കുമാറും സംഘവും സ്ഥലത്തത്തെി പരിശോധന നടത്തി. കുട്ടികളെ പുറത്തേക്ക് വിട്ട് മണിക്കൂറുകളോളം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടത്താനായില്ല. ക്ളാസ് മുറിക്കകത്തെ പ്ളാസ്റ്റിക് കൊട്ട, മേശപ്പുറത്ത് വെച്ച് കത്തിച്ചിരിക്കാമെന്നാണ് നിഗമനം. സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്മാരും സ്ഥലത്തത്തെി. സ്കൂളില്‍ രാത്രി സമയത്ത് പട്രോളിങ് ശക്തമാക്കാന്‍ തീരുമാനമായിട്ടുണ്ട്. സ്കൂള്‍ പൊലീസിന്‍െറ നിരീക്ഷണത്തിലാണ്. ക്ളാസ് മുറി പൂട്ടാന്‍ മറന്നതാണ് സാമൂഹിക വിരുദ്ധര്‍ക്ക് മുറിക്കുള്ളില്‍ കടക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.