പെരിന്തല്‍മണ്ണ: മങ്കട കൂട്ടിലില്‍ യുവാവ് മര്‍ദനമേറ്റ് മരിച്ച കേസില്‍ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന സ്ത്രീയെ മുഖ്യസാക്ഷിയാക്കും. ഇവരില്‍നിന്ന് പൊലീസ് വിവരങ്ങള്‍ ചോദിച്ചറിയുകയും വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ആരെല്ലാമാണ് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നതെന്നും അക്രമത്തിന് മുന്നിലുണ്ടായിരുന്നതെന്നും ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നസീറിന്‍െറ സഹോദരന്‍ നവാസ് ഹുസൈനില്‍നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങളാരാഞ്ഞു. ഇരുവരുടെയും മൊഴിയാണ് കേസിലെ സുപ്രധാന തെളിവ്. നേരത്തേ അറസ്റ്റിലായ കൂട്ടില്‍ നായിക്കത്ത് അബ്ദുല്‍ നാസര്‍ എന്ന എന്‍.കെ. നാസര്‍, പട്ടിക്കുത്ത് അബ്ദുല്‍ ഗഫൂര്‍, ചെണ്ണേന്‍കുന്നന്‍ ഷെഫീഖ്, നായിക്കത്ത് ഷറഫുദ്ദീന്‍ എന്നിവര്‍ കോഴിക്കോട് ജയിലില്‍ റിമാന്‍ഡിലാണ്. സംഭവത്തിന് രാഷ്ട്രീയ പശ്ചാത്തലമുള്ളതായി വെളിപ്പെട്ടിട്ടില്ളെന്നും അതേസമയം, രാഷ്ട്രീയ പശ്ചാത്തലമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും സി.ഐ പറഞ്ഞു. സംഭവത്തില്‍ നേരിട്ട് ബന്ധമുള്ള ചിലരെക്കൂടി പിടികിട്ടാനുണ്ടെന്നും തിരച്ചില്‍ ശക്തമാക്കിയെന്നും പൊലീസ് അറിയിച്ചു. ജൂണ്‍ 28ന് പുലര്‍ച്ചെ ഒന്നോടെയാണ് കൂട്ടിലിലെ ഒരു വീട്ടില്‍ കുന്നശ്ശേരി നസീര്‍ ഹുസൈന്‍ കൊല്ലപ്പെട്ടത്. ഇയാളെ ഇവിടെ കണ്ടതിനെതുടര്‍ന്ന് പ്രതികള്‍ വീടിന്‍െറ വാതില്‍ പുറത്തുനിന്ന് പൂട്ടുകയും മറ്റുള്ളവരെ വിവരമറിയിച്ച് വരുത്തിയശേഷം വാതില്‍ പൊളിച്ച് അകത്തുകയറി നസീര്‍ ഹുസൈനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലത്തെിച്ചപ്പോഴേക്കും മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.