പല്ലശ്ശന: തൊഴിലാളി ക്ഷാമം രൂക്ഷമായ ജില്ലയില്‍ ഞാറു നടാന്‍ ആന്ധ്രപ്രദേശില്‍നിന്ന് തൊഴിലാളികളത്തെി. തൊഴിലാളികളെ കിട്ടാത്തതിനാല്‍ ഞാറുകള്‍ മൂപ്പായിട്ടും പറിച്ചുനടാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. ഇതേതുടര്‍ന്നാണ് കെട്ടിട നിര്‍മാണത്തിനായി തൃശൂരിലത്തെിയ ആന്ധ്രപ്രദേശ് സംഘത്തെ പല്ലശ്ശനയിലെ കര്‍ഷകര്‍ ഞാറ് നടാന്‍ കൊണ്ടുവന്നത്. ഗുണ്ടൂര്‍ സ്വദേശികളായ 30 സ്ത്രീകളും 40 പുരുഷന്മാരും അടങ്ങിയ സംഘമാണ് പല്ലശ്ശന, കുനിശ്ശേരി, ആലത്തൂര്‍ പ്രദേശങ്ങളിലത്തെിയത്. ഇതില്‍ പല്ലശ്ശനയില്‍മാത്രം 40ഓളം തൊഴിലാളികള്‍ പാടത്തിറങ്ങി. ഏക്കറിന് 4000 രൂപ കരാര്‍ ഉറപ്പിച്ചാണ് ഇവര്‍ ഞാറ് പറിച്ച് നടുന്നത്. ഒരുദിവസം എട്ടു പേരടങ്ങുന്ന സംഘം ഏഴ് ഏക്കര്‍ വരെ ഞാറ് നടും. പുലര്‍ച്ചെ ആറിനുതന്നെ പാടങ്ങളില്‍ ഇറങ്ങുന്ന സംഘം ചായക്കും ഭക്ഷണത്തിനും സൗകര്യമൊരുക്കിയാല്‍ വൈകീട്ട് അഞ്ചുവരെ പണിയെടുക്കുമെന്ന് പല്ലശ്ശന ആലങ്കോട് പാടശേഖരസമിതിയിലെ കര്‍ഷകനായ ശിവദാസ് പറഞ്ഞു. ആന്ധ്രപ്രദേശില്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ കെട്ടിടനിര്‍മാണവും കേബ്ള്‍ ചാല്‍ നിര്‍മാണ പണികളുമാണ് ചെയ്തിരുന്നത്. കഴിഞ്ഞവര്‍ഷം കൊല്ലങ്കോട് മേഖലയില്‍ പശ്ചിമബംഗാള്‍ സ്വദേശികളായ 18 യുവാക്കളാണ് ഞാറ് നടാന്‍ എത്തിയിരുന്നത്. ബംഗാള്‍ സ്വദേശികളെക്കാള്‍ ആന്ധ്രക്കാര്‍ക്ക് വേഗം കൂടുതലായതിനാല്‍ ഇപ്പോള്‍തന്നെ ഇവര്‍ക്ക് കൂടുതല്‍ ഓര്‍ഡറുകള്‍ എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.