കൊല്ലങ്കോട്: പാലക്കാട്-പൊള്ളാച്ചി പാതയെ അവഗണിക്കുന്നതില്‍ പ്രതിഷേധം ശക്തം. കഴിഞ്ഞ റെയില്‍ ബജറ്റില്‍ പുതിയ ഒരു ട്രെയിന്‍പോലും അനുവദിക്കാത്തതാണ് ജനകീയ പ്രതിഷേധത്തിന് കാരണം. 2015 ഡിസംബറിലാണ് ബ്രോഡ്ഗേജാക്കി നവീകരിച്ച പാതയില്‍ സര്‍വിസ് പുനരാരംഭിച്ചത്. നിലവില്‍ ഈ റൂട്ടില്‍ പ്രതിദിനം നാലെണ്ണം മാത്രമാണ് പൊള്ളാച്ചി വഴി സര്‍വിസ് നടത്തുന്നത്. ബജറ്റില്‍ പുതിയ ദീര്‍ഘദൂര സര്‍വിസുകള്‍ പ്രഖ്യാപിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതൊന്നുമുണ്ടായില്ല. ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ആവശ്യമായ സൗകര്യമേര്‍പ്പെടുത്തിയിട്ടും പുതിയ ട്രെയിനുകള്‍ക്കുള്ള ശിപാര്‍ശ അംഗീകരിക്കപ്പെട്ടിട്ടില്ല. 2008ല്‍ നിര്‍ത്തിയ അഞ്ച് വണ്ടികള്‍ പുനഃസ്ഥാപിക്കണമെന്നാണ് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെടുന്നത്. 20ലധികം ബോഗികളുള്ള ഏതു ട്രെയിനും ഒലവക്കോട് സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ളാറ്റ്ഫോമില്‍ നിര്‍ത്താനും എന്‍ജിന്‍ തിരിക്കാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പാലക്കാട് ഡിവിഷനിലെ ഉദ്യോഗസ്ഥരുടെ മെല്ളെപോക്കാണ് കൂടുതല്‍ സര്‍വിസ് തുടങ്ങാന്‍ തടസ്സമെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് ഏറാട്ടില്‍ മുരുകന്‍ ആരോപിച്ചു. നിലവില്‍ സര്‍വിസ് നടത്തുന്ന ട്രെയിനുകള്‍ രാവിലെ ജോലിക്കുപോകുന്നവര്‍ക്കും വൈകീട്ട് മടങ്ങുന്നവര്‍ക്കും ഉപകാരപ്പെടാത്ത സമയത്താണ്. ഇതിനാല്‍ സര്‍വിസിന്‍െറ പ്രയോജനം ജനങ്ങള്‍ക്ക് പൂര്‍ണതോതില്‍ ലഭിക്കുന്നില്ല. തീര്‍ഥാടക സര്‍ക്യൂട്ട് എന്ന നിലക്ക് പുതിയ ദീര്‍ഘദൂര ട്രെയിനുകള്‍ അനുവദിക്കാത്തത് തീര്‍ഥാടകര്‍ക്കിടയിലും പ്രതിഷേധത്തിന് കാരണമാക്കി. രാവിലെ 11.45ന് പൊള്ളാച്ചിയിലത്തെുന്ന മധുര-പൊള്ളാച്ചി പാസഞ്ചര്‍ പൊള്ളാച്ചിയില്‍നിന്ന് തിരിച്ച് പോകുന്നത് വൈകീട്ട് മൂന്നിനാണ്. മൂന്നുമണിക്കൂറിലധികം പൊള്ളാച്ചിയില്‍ നിര്‍ത്തിയിടുന്ന ട്രെയിന്‍ പാലക്കാട്ടേക്ക് ഓടിച്ചാല്‍ യാത്രക്കാര്‍ക്ക് ഉപകാരമാകും. രാവിലെ 8.45ന് പൊള്ളാച്ചിയിലത്തെുന്ന ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് എട്ടുമണിക്കൂര്‍ നീണ്ട ഇടവേളക്കുശേഷം വൈകീട്ട് 4.45നാണ് ചെന്നൈയിലേക്ക് പോകുന്നത്. ഈ ട്രെയിന്‍ അതുവരെയുള്ള സമയം പാലക്കാട് ജങ്ഷനും പൊള്ളാച്ചിക്കുമിടയില്‍ സര്‍വിസ് നടത്താവുന്നതാണ്. ഈ ട്രെയിന്‍ വൈകീട്ട് പാലക്കാട് ജങ്ഷനില്‍നിന്ന് പുറപ്പെടുന്നത് പഴനി, മധുര, രാമേശ്വരം തീര്‍ഥാടകര്‍ക്ക് സഹായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.