ഒറ്റപ്പാലം: വീട് ജനാലകള്‍ വഴിയുള്ള രാത്രികാല മോഷണം മേഖലയില്‍ വ്യാപകമാകുന്നു. അനങ്ങനടി പത്തംകുളം ഏഴ് പൊതിയില്‍ മുഹമ്മദ് അഷ്റഫിന്‍െറ ഭാര്യ സഫിയയുടെ നാലരപ്പവന്‍െറ പാദസരമാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ നഷ്ടമായത്. ജനലിന്‍െറ കൊളുത്ത് തട്ടി നീക്കിയാണ് ഉറങ്ങിക്കിടന്ന സഫിയയുടെ പാദസരം മോഷ്ടാവ് കവര്‍ന്നത്. കോതകുറുശ്ശി പൂമുള്ളിയം കാട്ടില്‍ മുഹമ്മദ് ഷിഹാബിന്‍െറ ഭാര്യ മെഹ്റുന്നിസയുടെ മാലയും കഴിഞ്ഞ ദിവസം കിടപ്പുമുറിയിലെ ജനാലയുടെ കൊളുത്ത് അകത്തി മാറ്റി മോഷ്ടിച്ചിരുന്നു. കണ്ണിയംപുറത്തും പരിസര പ്രദേശത്തും സമാന രീതിയിലുള്ള മോഷണം ദിവസങ്ങളുടെ വ്യത്യാസത്തില്‍ നടന്നിരുന്നു. ഒറ്റപ്പാലം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.