ഓപറേഷന്‍ അനന്ത: എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം നാളെ

ഒറ്റപ്പാലം: നഗരത്തിലെ കൈയേറ്റം ഒഴിപ്പിക്കുന്ന ‘ഓപറേഷന്‍ അനന്ത’ക്ക് മുന്നോടിയായി നടന്ന സര്‍വേ നടപടികളിലെ അവസാനഘട്ട പരിശോധനയും പൂര്‍ത്തിയായി. വ്യാഴാഴ്ച വൈകീട്ട് താലൂക്ക് സര്‍വേയര്‍ മുകുന്ദന്‍െറ നേതൃത്വത്തിലാണ് പുന$പരിശോധന നടന്നത്. സര്‍വേ നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പി. ഉണ്ണി എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കൈയേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനമാകും. വ്യാപാരികളെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികളെ യോഗത്തില്‍ പങ്കെടുപ്പിക്കും. കൈയേറ്റം ഒഴിപ്പിക്കുന്നതിന്‍െറ ഭാഗമായി വ്യാപാരികളുമായി സബ്കലക്ടര്‍ പി.ബി. നൂഹ് ചര്‍ച്ച നടത്തിയിരുന്നു. കൈയേറ്റ ഭൂമിയുണ്ടെന്ന് സര്‍വേയില്‍ കണ്ടത്തെിയവ വിട്ടുകൊടുക്കാന്‍ സമ്മതം അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപാധികളോടെ പട്ടയം അനുവദിച്ച സ്ഥലങ്ങള്‍ വിട്ടുനല്‍കണമെന്ന നിര്‍ദേശം അംഗീകരിക്കാനാവില്ളെന്നുമുള്ള വ്യാപാരികളുടെ നിലപാട് ശനിയാഴ്ച ചേരുന്ന യോഗത്തില്‍ ഉന്നയിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്‍റ് സി. സിദ്ദീഖ് അറിയിച്ചു. നഗരത്തില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ബൈപാസ് നിര്‍മിക്കലാണെന്നതിനാല്‍ ഇതിനുവേണ്ട നടപടികളാണ് കൈക്കൊള്ളേണ്ടതെന്നും കച്ചവടക്കാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.