പാലക്കാട്: തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് കാറിന്‍െറ ഡിക്കിയില്‍ ഒളിപ്പിച്ച് 103 കിലോ കഞ്ചാവ് കടത്തിയ കേസിലെ ഒന്നാംപ്രതിക്ക് കോടതി പത്ത് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഇടുക്കി ദേവികുളം മാങ്കുളം ബിനുവിനെയാണ് (34) പാലക്കാട് അഡി. ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി സുരേഷ് കുമാര്‍ പോള്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ളെങ്കില്‍ മൂന്ന് വര്‍ഷം അധികം കഠിനതടവ് അനുഭവിക്കണം. രണ്ടും മൂന്നും പ്രതികളായ ഉടുമ്പന്‍ചോല രാജാക്കാട് എന്‍.ആര്‍ സിറ്റികര അനില്‍ (38), രാജാക്കാട് എന്‍.ആര്‍ സിറ്റികര റെജി (42) എന്നിവരെ തെളിവില്ളെന്ന് കണ്ട് വെറുതെവിട്ടു. 2009 ജൂണ്‍ 29നാണ് കേസിനാസ്പദമായ സംഭവം. എക്സൈസ് ഇന്‍റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് എരിമയൂര്‍ പന്നിക്കോട് വെച്ച് കാറില്‍ കടത്തിയ കഞ്ചാവ് പാലക്കാട് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടിയത്. ഒന്നാം പ്രതി ബിനു ഇടുക്കി ഞാറ്റുവയല്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസില്‍ നാലാം പ്രതിയാണ്. പ്രോസിക്യൂഷനുവേണ്ടി അഡി. പബ്ളിക് പ്രോസിക്യൂട്ടര്‍-രണ്ട് ജയന്‍ സി. തോമസ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.