പാണ്ടിക്കാട്: വിവിധ ജില്ലകളിലായി നിരവധി മോഷണങ്ങള്‍ നടത്തിയ പാണ്ടിക്കാട് സ്വദേശികളായ പ്രതികള്‍ പിടിയില്‍. പാണ്ടിക്കാട് ചൂരക്കാവിലെ കളത്തിങ്ങല്‍ ഷാഹുല്‍ ഹമീദ് (42), പാണ്ടിക്കാട് മോഴക്കല്ലില്‍ പട്ടാണി വീട്ടില്‍ അബ്ദുല്‍ അസീസ് എന്ന ബാവ (36) എന്നിവരെയാണ് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി പി.എം. പ്രദീപിന്‍െറ നിര്‍ദേശപ്രകാരം പാണ്ടിക്കാട് സി.ഐ എം.കെ കൃഷ്ണന്‍, എസ്.ഐ ബേസില്‍ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശൂര്‍, വയനാട് ജില്ലകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ബാങ്കുകള്‍, വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവ കേന്ദ്രീകരിച്ച് 50ഓളം മോഷണങ്ങള്‍ നടത്തി 30 ലക്ഷത്തോളം രൂപയും ലക്ഷക്കണക്കിന് സ്വര്‍ണാഭരണങ്ങളും മറ്റ് സാധനങ്ങളും ഇവര്‍ മോഷ്ടിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് കൊണ്ടിപറമ്പ് പള്ളിപ്പടിയിലെ ആളില്ലാത്ത വീട്ടിലെ മോഷണശ്രമം അയല്‍വാസികള്‍ അറിഞ്ഞതോടെ പ്രതികള്‍ സ്കൂട്ടര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഷാഹുല്‍ ഹമീദും പിന്നീട് അസീസും പിടിയിലായത്. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിയില്‍ ബിവറേജ് ഷോറൂമിന്‍െറ ചുമര്‍ തുരന്ന് 18 ലക്ഷവും ആനക്കയം കെ.എസ്.ഇ.ബി ഓഫിസിലെ പണം സൂക്ഷിക്കുന്ന ചെസ്റ്റ് ഇളക്കിക്കൊണ്ടുപോയി 70,000 രൂപയും കവര്‍ന്നു. കീഴാറ്റൂര്‍ വെള്ളിയാര്‍ പുഴയില്‍ ഉപേക്ഷിച്ച ചെസ്റ്റ് പൊലീസ് കണ്ടെടുത്തു. പാണ്ടിക്കാട് മുടിക്കോട്ടെ വീട്ടില്‍ ആത്മഹത്യ ചെയ്ത വയനാട് ഡി.എം.ഒ ഡോ. ശശിധരന്‍െറ വീട്ടില്‍ മരണം നടന്ന തൊട്ടടുത്ത ദിവസം മോഷണം നടത്തിയതും ഇവരാണെന്ന് പൊലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സി.എം വേണുഗോപാല്‍, പി.കെ. അബ്ദുസലാം, ഇ.കെ. അബ്ദുറഷീദ്, വി. മന്‍സൂര്‍, ഫാസില്‍ കുരിക്കള്‍, വി. സതീഷ്കുമാര്‍, എം. അസൈനാര്‍, സഞ്ജീവ്, കെ. അലവി എന്നീ ക്രൈം സ്ക്വാഡംഗങ്ങളും പൊലീസുകാരായ എ.പി. റഹ്മത്തുല്ല, പ്രശോഭ്, ക്രിസ്റ്റി, മനു മാത്യു, ബിന്ദു എന്നിവരുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.