പാലക്കാട്: കടപ്പാറ മൂര്‍ത്തിക്കുന്ന് ആദിവാസികളുടെ ഭൂമി പ്രശ്നത്തില്‍ ഉടന്‍ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി അറിയിച്ചു. ജില്ലാ വികസനസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 2008ലാണ് ഭൂമിക്ക് വേണ്ടി മൂര്‍ത്തിക്കുന്ന് ആദിവാസികള്‍ അപേക്ഷ നല്‍കിയത്. വനാവകാശ നിയമപ്രകാരമാണ് ഇവര്‍ക്ക് ഭൂമി അനുവദിക്കുന്നത്. ട്രൈബല്‍-വനം വകുപ്പുകളാണ് ഇതുസംബന്ധിച്ച് തീരുമാനമെടുക്കേണ്ടതെന്ന് എം. ചന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. ആദിവാസികള്‍ നല്‍കിയ അപേക്ഷ വര്‍ഷങ്ങള്‍ പിന്നിട്ടതിനാല്‍ ഇവരില്‍നിന്ന് വീണ്ടും അപേക്ഷ വാങ്ങുന്നതിനുള്ള നടപടിയും അനിവാര്യമാണെന്ന് കലക്ടര്‍ പറഞ്ഞു. അര്‍ഹതപ്പെട്ടവര്‍ക്ക് നിയമപരമായി ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെന്നും കലക്ടര്‍ അറിയിച്ചു. താളിക്കല്ല് കോളനിയിലെ 35ഓളം കുടുംബങ്ങള്‍ക്കും കവളപ്പാറ കോളനിക്കാര്‍ക്കും ഭൂമി ലഭിച്ചിട്ടില്ളെന്നും അവര്‍ക്കു കൂടി ഭൂമി ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും എം. ചന്ദ്രന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കര്‍ഷകരില്‍നിന്ന് ഏഴ് രൂപ നിരക്കില്‍ കയറ്റിറക്ക് കൂലി ഈടാക്കുന്നുവെന്ന് വിജയദാസ് എം.എല്‍.എ ആരോപിച്ചു. മലമ്പുഴയില്‍ നിന്ന് ഫെബ്രുവരി 15 വരെയെങ്കിലും വെള്ളം നല്‍കിയില്ളെങ്കില്‍ കൃഷിയുടെ വിളവിനെ ബാധിക്കുമെന്നും എം.എല്‍.എ അറിയിച്ചു. തേങ്കുറിശ്ശി, കിഴക്കഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കെട്ടിടത്തിന്‍െറ പ്രവൃത്തി പാതിവഴിയില്‍ നിലച്ചതായി എം. ചന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. മാര്‍ച്ചിന് മുമ്പ് കെട്ടിടങ്ങളുടെ പ്രവൃത്തി തീര്‍ക്കണമെന്നും അതിനുള്ള ഫണ്ട് വേഗം അനുവദിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.