ജില്ലയിലെ സ്വകാര്യ സ്കൂള്‍ കലോത്സവം 30 മുതല്‍

പാലക്കാട്: നാഷനല്‍ ഫെഡറേഷന്‍ ഓഫ് പ്രൈവറ്റ് സ്കൂള്‍സ്, ജില്ലാ കമ്മിറ്റി സ്വകാര്യ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജനുവരി 30, 31 തീയതികളില്‍ ജില്ലാ കലോത്സവം സംഘടിപ്പിക്കുമെന്ന് പ്രസിഡന്‍റ് കെ.കെ. അബ്ദുല്‍ ഖാദറും സെക്രട്ടറി സി.എം. ജയപ്രകാശും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 30ന് മഞ്ഞക്കുളം കെ.എച്ച് മെമ്മോറിയല്‍ സ്കൂള്‍, സിത്താര മഹല്‍ എന്നിവിടങ്ങളിലും 31ന് ചെമ്പൈ സംഗീത കോളജ്, ഫൈന്‍ ആര്‍ട്സ് ഹാള്‍ എന്നിവിടങ്ങളിലുമാണ് മത്സരങ്ങള്‍. 30ന് രാവിലെ 9.30ന് നഗരസഭ ചെയര്‍പേഴ്സന്‍ പ്രമീള ശശിധരന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ രാജേഷ് ഹെബാര്‍ മുഖ്യാതിഥിയാകും. 31ന് നടക്കുന്ന സമാപന സമ്മേളനം ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ. ശാന്തകുമാരി മുഖ്യാതിഥിയാകും. ജില്ലയിലെ 60 സ്കൂളുകളില്‍ നിന്നായി 1400 കുട്ടികള്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ എം. ചെന്താമരാക്ഷന്‍, കെ.എം. രമേശ്, ജാസ്മിന്‍ എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.