ആദിവാസി പ്രശ്നങ്ങള്‍ അറിയാന്‍ പിണറായിയത്തെി

മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലെ ആദിവാസി മൂപ്പന്മാരോട് മേഖലയിലെ പ്രശ്നങ്ങള്‍ ചോദിച്ചറിയാന്‍ പിണറായി വിജയനത്തെി. അട്ടപ്പാടിയിലെ പത്തോളം ആദിവാസി മൂപ്പന്മാരുമായാണ് പിണറായി കൂടിക്കാഴ്ച നടത്തിയത്. അട്ടപ്പാടി ട്രൈബല്‍ ബ്ളോക്ക് ആക്കണമെന്നും കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നടപടി വേണമെന്നും കോട്ടത്തറ ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്നും മൂപ്പന്മാര്‍ ആവശ്യപ്പെട്ടു. കൃഷിഭൂമിയിലെ വനം വകുപ്പിന്‍െറ ജണ്ടകെട്ടല്‍ അവസാനിപ്പിക്കുക, ഭൂനികുതി അടക്കാന്‍ സൗകര്യം ഒരുക്കുക, റേഷന്‍ കടകളിലെ മട്ട അരി വിതരണം നിര്‍ത്തി പൊന്നി അരി വിതരണം ചെയ്യുക, മുള്ളി സ്കൂള്‍ അപ്¤്രഗ്രഡ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. മൂപ്പന്മാരായ രംഗന്‍, മണ്ണന്‍, മരുതന്‍, ജനപ്രതിനിധികളായ കാര്‍ത്തിക്, രാജന്‍ തുടങ്ങിയവരാണ് പിണറായിയെ കണ്ടത്. ആദിവാസികളുടെ പരമ്പരാഗത ഉപകരണമായ കൊകല്‍ വായിച്ചാണ് പിണറായിയെ വരവേറ്റത്. ജാഥ അംഗങ്ങളായ ഗോവിന്ദന്‍ മാസ്റ്റര്‍, എ.കെ. ബാലന്‍, എം.ബി. രാജേഷ് എം.പി, കെ.ജെ. തോമസ്, ചന്ദ്രന്‍, സി.കെ. രാജേന്ദ്രന്‍, പി.കെ. ശശി എന്നിവരും പിണറായിക്കൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.