അലനല്ലൂര്‍: ആയിരങ്ങള്‍ക്ക് അറിവിന്‍െറ ആദ്യാക്ഷരം പകര്‍ന്നു നല്‍കിയ എടത്തനാട്ടുകര ടി.എ.എം.യു.പി സ്കൂള്‍ (തോരക്കാട്ടില്‍ അബ്ദുഹാജി മെമോറിയല്‍ യു.പി സ്കൂള്‍) പ്ളാറ്റിനം ജൂബിലിയുടെ നിറവില്‍. 1941ല്‍ ചിരട്ടക്കുളത്ത് ആമ്പുക്കാട്ട് അയമ്മുമൊല്ലയുടെ ഓത്തുപള്ളിയായാണ് സ്കൂള്‍ തുടങ്ങുന്നത്. പിന്നീട് പൂക്കാടഞ്ചേരി പ്രദേശത്തേക്കും തുടര്‍ന്ന് യതീംഖാന പ്രദേശത്തേക്കും മാറ്റി പ്രവര്‍ത്തനം തുടര്‍ന്നു. കെ. കുട്ടികൃഷ്ണന്‍ മാസ്റ്ററായിരുന്നു അക്കാലത്തെ ഏക അധ്യാപകനും മാനേജറും. ഒറ്റമുറി കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്ന വിദ്യാലയം 1949ല്‍ രൂപവത്കൃതമായ എടത്തനാട്ടുകര അനാഥശാല കമ്മിറ്റി വിലയ്ക്ക് വാങ്ങുകയായിരുന്നു. 1983-84 വര്‍ഷത്തില്‍ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ഇന്ന് പ്രീ-പ്രൈമറി മുതല്‍ ഏഴാംക്ളാസ് വരെ 1000ത്തോളം വിദ്യാര്‍ഥികള്‍ ഇവിടെ പഠനം നടത്തുന്നു. 35 അധ്യാപകരും ഇവിടെയുണ്ട്. പ്ളാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി. ഗിരിജ (ചെയര്‍) എം.കെ. യാക്കൂബ് (വര്‍ക്കിങ് ചെയര്‍) കെ.പി. ഉമ്മര്‍ (ജന. കണ്‍) എന്നിവര്‍ ഭാരവാഹികളായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. റിപ്പബ്ളിക് ദിനമായ ചൊവ്വാഴ്ച ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ച് വിളംബര ഘോഷയാത്രയും പൂര്‍വ വിദ്യാര്‍ഥികളുടെ ബൈക്ക് റാലിയും പ്രഖ്യാപന സമ്മേളനവും നടക്കും. തുടര്‍ന്നുള്ള മാസങ്ങളില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം, സഹവാസ ക്യാമ്പ്, പ്രവേശനോത്സവം, മെഡിക്കല്‍ ക്യാമ്പ്, വയോജന കൂട്ടായ്മ, ഗുരുവന്ദനം, എഴുത്തുകൂട്ടം, എംപ്ളോയീസ് മീറ്റ്, പാരന്‍റ്സ് മീറ്റ്, സബ്ജില്ലാ യു.പി സ്കൂള്‍ ഫുട്ബാള്‍ ടൂര്‍ണമെന്‍റ് തുടങ്ങിയവ നടക്കുമെന്ന് പ്രധാനാധ്യാപകന്‍ കെ.പി. ഉമ്മര്‍, പി.ടി.എ പ്രസിഡന്‍റ് എം.കെ. യാക്കൂബ്, ഗ്രാമപഞ്ചായത്തംഗം എന്‍. ഉമ്മര്‍ ഖത്താബ്, ധനകാര്യ സബ്കമ്മിറ്റി വൈസ് ചെയര്‍മാന്‍ ജാഫര്‍ തോണിക്കടവന്‍ എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.