പാലക്കാട്: മുതലമട കള്ളിയമ്പാറ ആദിവാസി കോളനിയില്‍ സ്വകാര്യവ്യക്തിയുടെ ഭൂമിയിലെ മാലിന്യം നീക്കം ചെയ്യാന്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍. മാലിന്യ പ്രശ്നത്തില്‍ പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമ വകുപ്പില്‍പ്പെടുത്തി നടപടി എടുക്കാന്‍ യോഗത്തില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. മാലിന്യ പ്രശ്നത്തില്‍ ഇടപെട്ട ആദിവാസികള്‍ക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പരാതി ഉണ്ടായ സാഹചര്യത്തിലാണിത്. ഇത് സംബന്ധിച്ച് സത്യസന്ധമായ റിപ്പോര്‍ട്ട് നല്‍കണമെന്നും കലക്ടര്‍ പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. സ്ഥലത്തെ മാലിന്യം അടിയന്തരമായി നീക്കം ചെയ്യാന്‍ സത്വരനടപടി സ്വീകരിക്കാന്‍ മുതലമട പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഇതിന്‍െറ ഭാഗമായി സ്ഥലമുടമക്ക് പഞ്ചായത്ത് ഉടന്‍ നോട്ടീസ് നല്‍കണം. ആവശ്യമെങ്കില്‍ ഉടമയെ വിചാരണ നടത്തണമെന്നും നിര്‍ദേശിച്ചു. സ്വന്തം ഉത്തരവാദിത്വത്തില്‍ ഉടമ മാലിന്യം നീക്കിയില്ളെങ്കില്‍ പഞ്ചായത്ത് ഇടപെട്ട് നീക്കണമെന്നും അതിന്‍െറ ചെലവ് സ്ഥലമുടമയില്‍നിന്ന് ഈടാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പ്രദേശവാസികളുടെ ആരോഗ്യ പ്രശ്നത്തില്‍ ഇടപെട്ട് അവര്‍ക്ക് പ്രത്യേക മെഡിക്കല്‍ ക്യാമ്പ് നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശംനല്‍കി. കൃഷിക്ക് ആവശ്യമായ ജൈവവളം ശേഖരിക്കുന്നതിന് കൃഷി വകുപ്പ് നല്‍കിയ അനുമതിയുടെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് മാലിന്യം കുന്നുകൂടിയതെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇതുസംബന്ധിച്ച് നടത്തിയ പരിശോധനയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫിസറോട് കലക്ടര്‍ ആവശ്യപ്പെട്ടു. മേഖലയിലെ പട്ടിക വര്‍ഗക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കിയതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് ജില്ലാ ട്രൈബല്‍ ഡെവലപ്പ്മെന്‍റ് ഓഫിസറോടും ആവശ്യപ്പെട്ടിട്ടുണ്ട്. നിറ്റജലാറ്റിന്‍ കമ്പനിയുടെ സ്ളഡജ് ആണ് വന്‍തോതില്‍ സ്റ്റോക്ക് ചെയ്തിരിക്കുന്നതെന്നും സ്റ്റോക്ക് തീര്‍ന്നതിന് ശേഷം മാത്രമാണ് അടുത്തത് കൊണ്ടുവരാന്‍ അനുമതി നല്‍കിയിരുന്നതെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് സീനിയര്‍ എന്‍ജിനീയര്‍ അറിയിച്ചു. സ്ഥലത്ത് തള്ളിരിക്കുന്ന ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഉടന്‍ നീക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. എന്നാല്‍ ജലാറ്റിന് പുറമെ മറ്റു മാലിന്യവുമുള്ളതിനാല്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ സ്ഥലം പരിശോധിച്ച് സാമ്പിള്‍ ശേഖരിച്ച് പരിശോധിക്കണം. സമീപത്തെ ജലസ്രോതസ്സുകളുടെ സാമ്പിള്‍ പരിശോധനയും നടത്തണം. ഇതിനാവശ്യമായ പൊലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. അന്യജില്ലകളില്‍നിന്ന് കൊണ്ടുവരുന്ന മാലിന്യം ജില്ലാ അതിര്‍ത്തിയില്‍ തടയാന്‍ പൊലീസ് കൂടുതല്‍ ജാഗ്രത കാണിക്കണം. യോഗത്തില്‍ എ.ഡി.എം യു. നാരായണന്‍കുട്ടി, ആര്‍.ഡി.ഒ കെ. ശെല്‍വരാജ്, ഡി.എം.ഒ ഡോ. കെ.പി. റീത്ത, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനീയര്‍ സി.വി. ജയശ്രീ, മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബേബി സുധ, ഡിവൈ.എസ്.പിമാരായ കെ. രാമചന്ദ്രന്‍, എം.കെ. സുല്‍ഫിക്കര്‍, ഡി.ഡി പി.കെ. മുരളീധരന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പി.എം. സുധ, ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസര്‍ കെ.സി. ചെറിയാന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.എസ്. മജീദ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.