വിളയൂര്‍ തുടിക്കല്ല് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി സ്തംഭനാവസ്ഥയില്‍

പട്ടാമ്പി: നാട്ടുകാര്‍ ഏറെ പ്രതീക്ഷയോടെ സ്വീകരിച്ച വിളയൂര്‍ തുടിക്കല്ല് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി സ്തംഭനാവസ്ഥയില്‍. 1994ല്‍ ഉദ്ഘാടനം ചെയ്ത പദ്ധതി പഞ്ചായത്തിലെ അഞ്ഞൂറോളം ഏക്കര്‍ കൃഷിക്ക് വെള്ളമത്തെിക്കല്‍ ലക്ഷ്യമിട്ടായിരുന്നു. 110 എച്ച്.പിയുടെ മൂന്ന് മോട്ടോറുകളാണ് ആദ്യകാലത്തുണ്ടായിരുന്നത്. പിന്നീട് രണ്ടെണ്ണം പ്രവര്‍ത്തനരഹിതമായി. ഒരു മോട്ടോറുമായി മുടന്തിനീങ്ങിയ പദ്ധതി നാട്ടുകാരുടെ പ്രതീക്ഷ കെടുത്തിയപ്പോള്‍ സി.പി. മുഹമ്മദ് എം.എല്‍.എയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരുന്ന സുബൈദ ഇസ്ഹാഖും രക്ഷക്കത്തെി. മലബാര്‍ പാക്കേജില്‍ മൂന്ന് മോട്ടോറുകള്‍ അനുവദിക്കപ്പെട്ടു. എന്നാല്‍, നിലവിലുള്ള കെട്ടിടം പുതിയ മോട്ടോറുകള്‍ സ്ഥാപിക്കാന്‍ പര്യാപ്തമല്ളെന്ന് ഇറിഗേഷന്‍ വകുപ്പ് വിധിയെഴുതി. തുടര്‍ന്ന് ലക്ഷങ്ങളുടെ ഉപകരണങ്ങള്‍ മഴയും വെയിലുമേറ്റ് തുരുമ്പെടുത്തു. പുതിയ ഷെഡ് പണിയാനുള്ള ടെന്‍ഡര്‍ സാങ്കേതികതയില്‍ കുരുങ്ങിയപ്പോള്‍ എം.എല്‍.എ തന്നെ വീണ്ടും രക്ഷക്കത്തെി. ആസ്തി വികസന ഫണ്ടില്‍നിന്ന് 42 ലക്ഷം രൂപ നല്‍കി കെട്ടിട നിര്‍മാണമുള്‍പ്പെടെയുള്ള നവീകരണം പൂര്‍ത്തിയാക്കി. ഷെഡില്‍ പുതിയ മോട്ടോറുകള്‍ സ്ഥാപിച്ച് കഴിഞ്ഞപ്പോഴാണ് പ്രവര്‍ത്തിപ്പിക്കാനുള്ള സ്റ്റാര്‍ട്ടര്‍ ഇല്ളെന്ന് കണ്ടത്തെിയത്. പുതിയ ഉപകരണത്തിനുള്ള രണ്ടേകാല്‍ ലക്ഷം രൂപയും എം.എല്‍.എ നല്‍കി. എന്നാല്‍, മൂന്ന് മാസമായിട്ടും അതിന്‍െറ തുടര്‍നടപടികള്‍ ഒൗദ്യോഗിക തലത്തില്‍ പൂര്‍ത്തിയായിട്ടില്ല. ഇതിനാല്‍ ടെന്‍ഡര്‍ നടപടികളില്‍ കുരുങ്ങിക്കിടക്കുകയാണ് വിളയൂരിന്‍െറ ജലസേചന പദ്ധതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.